തിരുവനന്തപുരം: കേരള സർക്കാറിൻെറ മദ്യനയം ശരിവെച്ച് സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച വിധി കേരളത്തിൻെറയും നന്മയുടെയും വിജയമെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. ചാരായ നിരോധനം ആദ്യ ഘട്ടമായിരുന്നു, ഇത് രണ്ടാം ഘട്ടമാണ്. ആരോഗ്യകരമായ സാമൂഹിക ജീവിതം ശക്തിപ്പെടുത്താൻ സുപ്രീംകോടതി വിധി സഹായിക്കുമെന്നും ആൻറണി പറഞ്ഞു.
ബാർ കോഴക്കേസിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായാൽ അപ്പോൾ നോക്കാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ബിജു രമേശ് മന്ത്രിമാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയാൻ സാധ്യതയുണ്ടെന്ന് ബാറുടമ എലഗൻറ് ബിനോയ് നേരത്തെ പറഞ്ഞിരുന്നു. ഇതിൻെറ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.