കണ്ണൂര്‍: അമ്മിഞ്ഞപ്പാലും നുണഞ്ഞ് കളിച്ചുല്ലസിക്കേണ്ട കുഞ്ഞിന്‍െറ വാസം കണ്ണൂര്‍ വനിതാ ജയിലിന്‍െറ മതില്‍കെട്ടിനുള്ളില്‍. മോഷണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന സ്വന്തം അമ്മയോടൊപ്പമാണ് രണ്ടു വയസ്സുകാരിയുടെ ജയില്‍വാസം. മലപ്പുറം സ്വദേശിനിയും വിധവയുമായ യുവതി ഒരു മാസം മുമ്പാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലിലത്തെുന്നത്. കുഞ്ഞുള്ളതിനാലാണ് മഞ്ചേരി സബ് ജയിലില്‍ നിന്നും ഇവരെ കണ്ണൂരിലേക്ക് മാറ്റിയത്. യുവതി അറസ്റ്റിലാകുമ്പോള്‍ കുഞ്ഞ് അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു. എന്നാല്‍, രോഗബാധിതയായ അമ്മൂമ്മയുടെ ആരോഗ്യസ്ഥിതി ദിനംപ്രതി വഷളായതോടെയാണ് കുട്ടിയെ ജയിലില്‍ കഴിയുന്ന അമ്മയോടൊപ്പമാക്കിയത്. ഇതോടെയാണ് യുവതിയെയും കുഞ്ഞിനെയും കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയത്.
ആറ് വയസ്സുവരെയുള്ള കുട്ടികള്‍ അമ്മമാരുടെ സംരക്ഷണത്തില്‍ കഴിയേണ്ടവരാണെന്ന നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് കുഞ്ഞുങ്ങളെയും ജയിലുകളില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടികള്‍ കണ്ട് വളരുന്നതാകട്ടെ ജയിലും പൊലീസും കോടതിയും ക്രിമിനല്‍ സ്വഭാവമുള്ളവരെയുമാണ്. ഇത് നിരപരാധികളായ കുഞ്ഞുങ്ങളുടെ ഭാവിയെതന്നെ ബാധിക്കാനിടയാക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡി.ബി. ബിനു പറഞ്ഞു. യുവതി കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ആ നിലക്ക് സ്വന്തം ജാമ്യത്തില്‍ അവരെ വിട്ടയക്കാനുള്ള തീരുമാനവും കോടതിക്ക് കൈക്കൊള്ളാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.