കോട്ടയം: ജനങ്ങളുടെ അഭിലാഷം നടപ്പിലാക്കാൻ പ്രോട്ടോകോൾ തടസമല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ഏവരുടെയും ആവശ്യമായിരുന്നു സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യണമെന്നത്. ജനങ്ങളുടെ ആഗ്രഹമാണ് യാഥാർഥ്യമാക്കുന്നത്. പാമ്പാടി ആർ.ഐ.ടിയെ മികച്ച സ്ഥാപനമാക്കാൻ പരമാവധി പ്രയത്നിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കോട്ടയം പാമ്പാടിയിൽ സ്ഥാപിച്ച രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി എം.പി ഉദ്ഘാടനം ചെയ്യുന്നത് പ്രോട്ടോകോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഫോസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് ഉദ്ഘാടന വേദിയിൽ വെച്ച് തന്നെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.