വെള്ളക്കരം ദിവസം 10 രൂപ നിരക്കിലാക്കണം –ശമ്പള കമീഷന്‍

തിരുവനന്തപുരം: പ്രതിദിനം 10രൂപയെങ്കിലും കുറഞ്ഞത് ഒരുവീട്ടില്‍ നിന്ന് ലഭിക്കത്തക്കവിധം  വെള്ളക്കരം കുത്തനെ കൂട്ടാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ശമ്പളപരിഷ്കരണ കമീഷന്‍ ശിപാര്‍ശ. സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായി ജലഅതോറിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്കരിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
18 ലക്ഷം കണക്ഷനും രണ്ടുലക്ഷം പൊതുടാപ്പുകളും 20 ശതമാനം ജനങ്ങള്‍ക്ക് മാത്രം വെള്ളം നല്‍കുകയും ചെയ്യുന്ന ജല അതോറിറ്റിയുടെ സഞ്ചിതനഷ്ടം 2620 കോടി രൂപയാണ്. ചെലവിനനുസരിച്ച വരുമാനം അതോറിറ്റിക്ക് ലഭിക്കുന്നില്ല. അതിനുകഴിയുന്നതരത്തില്‍ വെള്ളക്കരം കൂട്ടണം.
കുടിവെള്ളത്തിന്‍െറ കുത്തക ജലഅതോറിറ്റിക്കാക്കിമാറ്റണം. എല്ലാവര്‍ക്കും വെള്ളം നല്‍കാന്‍ കഴിയുന്ന സംവിധാനം വരുംവരെ ടാങ്കറുകളില്‍ അടക്കം വെള്ളമത്തെിക്കുന്നതില്‍  പൂര്‍ണനിയന്ത്രണം ലഭിച്ചാല്‍ ജലഅതോറിറ്റിയുടെ സാമ്പത്തികനില മെച്ചപ്പെടും. പ്രവര്‍ത്തന ലാഭം വന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ബോണസ് നല്‍കണം. ഉപഭോക്താക്കള്‍ക്ക് സ്വയം ബില്‍ കണക്കാക്കി പണമടക്കാന്‍  കഴിയുന്ന മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തണം.
വാട്ടര്‍അതോറിറ്റി ജീവനക്കാരുടെ കുറഞ്ഞ ശമ്പള സ്കെയില്‍ 8950-14640 എന്നത് 17500 -37800 രൂപയായും ഉയര്‍ന്ന ശമ്പളം നിലവിലെ 52850-63450 എന്നത് 103600-123000 രൂപയായും വര്‍ധിപ്പിക്കണമെന്നും  കമീഷന്‍ ശിപാര്‍ശ ചെയ്തു. ആകെ 25 സ്കെയിലുകളാണുള്ളത്. ഓരോ സ്കെയിലുകളുടെയും സ്റ്റേജുകളിലും വര്‍ധന നിര്‍ദേശിച്ചിട്ടുണ്ട്.  
പ്രധാന നിര്‍ദേശങ്ങള്‍:
നിലവിലെ അടിസ്ഥാനശമ്പളത്തില്‍ 2000 രൂപയുടെയെങ്കിലും വര്‍ധന വരത്തക്കവിധം 12 ശതമാനം ഫിറ്റ്മെന്‍റ് ആനുകൂല്യം*  1-7-2014 ലെ 80 ശതമാനം ഡി.എ പൂര്‍ണമായി ലയിപ്പിക്കും. * വര്‍ഷത്തിന് അരശതമാനം വീതം സര്‍വിസ് വെയിറ്റേജ് (പരമാവധി 15 ശതമാനം).* ഫിറ്റ്മെന്‍റ് ആനുകൂല്യവും സര്‍വിസ് വെയിറ്റേജും കൂടി 12000 രൂപയില്‍ കൂടരുത്.*  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായി സമയബന്ധിത ഹയര്‍ഗ്രേഡ്. * കരിയര്‍ അഡ്വാന്‍സ്മെന്‍റ് സ്കീം വാട്ടര്‍അതോറിറ്റിയിലും*  ഇലക്ട്രിക്കല്‍ വിഭാഗം പുന$സംഘടിപ്പിക്കണം. എക്സി. എന്‍ജിനീയറുടെ ഒരു തസ്തിക ആസ്ഥാനത്തും  അസി. എക്സി. എന്‍ജിനീയറുടെ ഒരു തസ്തിക വീതം മൂന്ന് മേഖലകളിലും അസി. എനജിനീയര്‍മാരുടെ ഒരു തസ്തിക വീതം എല്ലാ സര്‍ക്കിളുകളിലും രണ്ടോ മൂന്നോ ഓവര്‍സിയര്‍മാരുടെ തസ്തിക വീതം ഓരോ സര്‍ക്കിളുകളിലും വേണം. * ഓപറേറ്റര്‍മാര്‍ക്കും ഉയര്‍ന്ന പ്രമോഷന്‍ അനുപാതം*  ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന് തസ്തികകളില്‍ നേരിട്ടുള്ള നിയമനം. * ഗ്രേഡ് രണ്ട്   സ്ഥാനക്കയറ്റ തസ്തികയാക്കണം. റെഗുലര്‍, പാര്‍ട്ട്ടൈം ജീവനക്കാരുടെ ഡി.എ, പെന്‍ഷന്‍ അടക്കം ആനുകൂല്യം ഗവ.ജീവനക്കാര്‍ക്ക് സമാനമാക്കണം. *  ജലവിഭവവകുപ്പിലെ ജോലിയില്ലാത്ത ജീവനക്കാരുടെ സേവനം ജലഅതോറിറ്റിയില്‍ ഉപയോഗപ്പെടുത്തണം.*  മീറ്റര്‍ റീഡിങ് സമ്പ്രദായം പരിഷ്കരിക്കണം. *ജലഅതോറിറ്റിയില്‍ പങ്കാളിത്ത പെന്‍ഷന്‍ ബാധകമല്ലാത്ത ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56ല്‍നിന്ന് 58 വയസ്സാക്കണം.*കുറഞ്ഞ പെന്‍ഷന്‍ 4500 രൂപയില്‍ നിന്ന് 8500 രൂപയായും ഉയര്‍ന്നത് 29,920ല്‍ നിന്ന് 50,000 രൂപയാക്കാനുമാണ് നിര്‍ദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.