അർജുന് വേണ്ടി തിരച്ചിൽ തുടരുന്നു; ലോറിയുടെ സ്ഥാനം കണ്ടെത്താൻ ഐ.എസ്.ആർ.ഒ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കും

ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടാത്താനായി രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടന്നു. സ്ഥലത്തുനിന്ന് മണ്ണ് മാറ്റുന്ന പ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ ലഭ്യമാക്കും.

ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് ലോറിയുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി രക്ഷാപ്രവർത്തനം കേന്ദ്രീകരിക്കാമെന്നാണ് പ്രതീക്ഷ. കെ.സി. വേണുഗോപാൽ എം.പി, ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥുമായി നടത്തിയ ചർച്ചയിലാണ് ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കാമെന്ന് അറിയിച്ചത്.

വൻതോതിൽ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്നലുകളുടെ ഭാഗത്താണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുക. ഏ​ക​ദേ​ശം ഹൈ​വേ​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി അ​ടി​ഞ്ഞു​കൂ​ടി​യ മ​ൺ​കൂ​ന​യി​ലാ​ണ് യ​ന്ത്ര​ഭാ​ഗ​ത്തി​ന്റേ​തെ​ന്ന് ക​രു​താ​വു​ന്ന സി​ഗ്ന​ൽ ല​ഭി​ച്ച​ത്. ഇ​ത് ലോ​റി​യു​ടേ​താ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. കു​ന്നി​ടി​ഞ്ഞ് ആ​റു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ഹൈ​വേ​യി​ൽ മ​ൺ​കൂ​ന രൂ​പ​പ്പെ​ട്ടി​രു​ന്നു. നീ​ക്കു​ന്തോ​റും മ​ണ്ണി​ടി​യു​ന്ന​ത് ര​ക്ഷാ​​ദൗ​ത്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്.

കഴിഞ്ഞ 16നാണ് അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണ് മരിച്ചത്. അപകടം നടന്ന് വാഹനങ്ങൾ മണ്ണിനടിയിലായിട്ടും കാര്യമായ രക്ഷാപ്രവർത്തനം നടന്നിരുന്നില്ല. അ​ർ​ജു​ന്റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച കേ​ര​ള മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ർ​ണാ​ട​ക സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യ​ത്. 

Tags:    
News Summary - search continues for Arjun; ISRO will provide satellite images to locate the lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.