ബാർകോഴ: എൽ.ഡി.എഫ് പ്രചരണം ജനം തള്ളിക്കളയുമെന്ന് ഉമ്മൻചാണ്ടി

കൊച്ചി: ബാർകോഴ കേസിലെ കോടതി പരാമർശങ്ങൾ ഉയർത്തിയുള്ള എൽ.ഡി.എഫ് പ്രചരണം ജനം തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇടതു മുന്നണിക്ക് പ്രചാരണ വിഷയങ്ങളിൽ ദാരിദ്ര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കേരളത്തിൽ യു.ഡി.എഫിന് ഭരണ തുടർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉദയംപേരൂരിൽ യു.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.

ബാർകോഴ വിവാദം തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ പറഞ്ഞു. അരുവിക്കരയിലെ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് സുധീരൻ തിരൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.