ഋഷിക

കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുതലമട (പാലക്കാട്): കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. മുതലമട പാപ്പാൻചള്ളയിൽ അജീഷ്-ദീപിക ദമ്പതികളുടെ മകൾ ഋഷികയാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ടോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയമിടിപ്പ് കുറഞ്ഞതിനെതുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു.

ദിവസങ്ങൾക്കുമുമ്പാണ് ഒന്നാം പിറന്നാൾ ആഘോഷിച്ചത്. പിതാവ് അജീഷ് എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

News Summary - one year old baby died in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.