12 പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കെതിരെ കോണ്‍ഗ്രസ് ഹൈകോടതിയിലേക്ക്

കണ്ണൂര്‍: സി.പി.എം ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളില്‍  രാഷ്ട്രീയം കളിച്ചതായി ആരോപിച്ച് 12 പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കെതിരെ കോണ്‍ഗ്രസ് ഹൈകോടതിയെ സമീപിക്കുന്നു.
പരിയാരം കാഞ്ഞിരങ്ങാട്, എരമം-കൂറ്റൂര്‍, മലപ്പട്ടം, ചൊക്ളി, പയ്യന്നൂര്‍ നഗരസഭയിലെ 15ാം വാര്‍ഡ്, കുറ്റ്യാട്ടൂര്‍, മയ്യില്‍ എന്നിവിടങ്ങളില്‍ പ്രിസൈഡിങ് ഓഫിസര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്. കള്ളവോട്ടു ചെയ്യാനത്തെിയവരെ  ശ്രദ്ധയില്‍ പെടുത്തിയിട്ടും അത് കേള്‍ക്കാന്‍ തയാറാകാതെ സി.പി.എമ്മിന്  സൗകര്യമൊരുക്കുകയാണ് ഈ ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.  
 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ ഉണ്ടായിട്ടില്ളെന്ന സി.പി.എമ്മിന്‍െറ വാദം തെറ്റാണെന്നും യു.ഡി.എഫിന്‍െറ ബൂത്ത് ഏജന്‍റുമാരായി പ്രവര്‍ത്തിച്ചവര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പരിക്കേറ്റ്  തളിപ്പറമ്പ്, പയ്യന്നൂര്‍, തലശ്ശേരി, ശ്രീകണ്ഠപുരം ആശുപത്രികളിലുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.