തിരുവനന്തപുരം: സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി വീണ്ടും രംഗത്ത്.
അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് ഇടഞ്ഞുനില്‍ക്കുന്ന ഡി.ജി.പി ജേക്കബ് തോമസിന് പരോക്ഷ താക്കീതുമായി സെന്‍കുമാര്‍ ഇട്ട ആദ്യപോസ്റ്റ് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി വീണ്ടും രംഗത്തത്തെിയത്.
ധാര്‍മികരോഷം വരുമ്പോള്‍ അരവിന്ദ് കെജ്രിവാള്‍, വൈ.പി. സിങ്, അജിത് ജോഗി എന്നിവരെപ്പോലെ അഖിലേന്ത്യാ സര്‍വിസില്‍നിന്ന് പുറത്തു വരുന്നതാണ് ശരിയെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. സര്‍ക്കാര്‍ സര്‍വിസില്‍ തുടരുകയും ധാര്‍മികരോഷം മുഴുവന്‍ മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നത് ശരിയല്ല. ഉദ്യോഗസ്ഥര്‍ക്ക് ‘വിസില്‍ ബ്ളോവര്‍’ മാരാകാം. തങ്ങളുടെ അന്വേഷണ ഫയലിലും മറ്റ് ഒൗദ്യോഗിക ചര്‍ച്ചകളിലും അഭിപ്രായങ്ങള്‍ തുറന്നുപറയാം.
വേണമെങ്കില്‍ കോടതികളെ സമീപിക്കാം. അതിലും ഉപരിയായി ധാര്‍മികരോഷമുണ്ടെങ്കില്‍ കെജ്രിവാളിനെപ്പോലെ പുറത്തുപോയി പുതിയ പാര്‍ട്ടി ഉണ്ടാക്കി മത്സരിക്കാം. ഇതിനൊന്നും ആരും എതിരല്ളെന്നും സെന്‍കുമാര്‍ വിശദീകരിക്കുന്നു.
All India Services (Conduct) Rules വായിച്ചതില്‍ പിന്നെ പലരും പ്രതികരിക്കുകയുണ്ടായി. അവര്‍ക്ക് മനസിലാകുന്നതിനു വേണ്ടി ച...
Posted by State Police Chief Kerala on Thursday, 5 November 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.