രണ്ടാംഘട്ടത്തില്‍ കനത്ത പോളിങ് എറണാകുളത്ത്


തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്‍െറ രണ്ടാംഘട്ടത്തില്‍ കനത്ത പോളിങ് എറണാകുളത്ത്. പ്രാഥമിക കണക്കുപ്രകാരം 84 ശതമാനം പേര്‍ ഇവിടെ വോട്ടുചെയ്തു. 82.34 ശതമാനവുമായി പാലക്കാടാണ് പോളിങ് ശതമാനത്തില്‍ തൊട്ടുപിന്നില്‍.   
70.02 ശതമാനംപേര്‍ തൃശൂരില്‍ വോട്ടുചെയ്തു. ഇവിടെ വൈകിയും വോട്ടര്‍മാരുടെ നിര ഉള്ളതിനാല്‍ ശതമാനം വര്‍ധിക്കും. കോട്ടയം- 79, ആലപ്പുഴ - 77.50, പത്തനംതിട്ട- 74, മലപ്പുറം- 71 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം.
ആദ്യഘട്ടത്തില്‍ കൂടുതല്‍ പോളിങ് നടന്നത് വയനാട്ടിലായിരുന്നു (82.18 ശതമാനം). ഇന്നലെ  84ശതമാനം പോളിങ്ങോടെ എറണാകുളം ഈ റെക്കോഡ് മറികടന്നു. കൊച്ചി കോര്‍പറേഷനില്‍ 68.4 ശതമാനം പേര്‍ മാത്രമേ വോട്ടവകാശം വിനിയോഗിച്ചുള്ളൂ. തൃശൂര്‍ കോര്‍പറേഷനില്‍ 71 ശതമാനം പേര്‍ വോട്ടുചെയ്തു.
ഓരോ ജില്ലയിലെയും  മുനിസിപ്പാലിറ്റികളിലെ പോളിങ് ശതമാനം ചുവടെ:
പത്തനംതിട്ട:
അടൂര്‍- 71.9, പത്തനംതിട്ട- 73.03, തിരുവല്ല- 69, പന്തളം- 77.45.
കോട്ടയം:
കോട്ടയം - 74, ചങ്ങനാശ്ശേരി - 75.26, പാലാ - 77.32, വൈക്കം - 80.30, ഏറ്റുമാനൂര്‍ - 76, ഈരാറ്റുപേട്ട - 86.72.
പാലക്കാട്:
ഷൊര്‍ണൂര്‍ - 79.86, ഒറ്റപ്പാലം - 77.58, പാലക്കാട് - 71.38, ചിറ്റൂര്‍- തത്തമംഗലം - 81.69, പട്ടാമ്പി - 79.06, ചെര്‍പ്പുളശ്ശേരി - 79.38, മണ്ണാര്‍ക്കാട് - 75.69.
ആലപ്പുഴ:
ചേര്‍ത്തല - 86.4, ഹരിപ്പാട് - 77.8, കായംകുളം - 84.3, മാവേലിക്കര - 73.3, ആലപ്പുഴ-76 , ചെങ്ങന്നൂര്‍-71.4.
എറണാകുളം:
കോതമംഗലം - 83.53, മൂവാറ്റുപുഴ - 85.99, തൃപ്പൂണിത്തുറ - 79.45, പെരുമ്പാവൂര്‍ - 83.97, ആലുവ - 78.79, കളമശ്ശേരി - 79.96, അങ്കമാലി - 84.56, പറവൂര്‍ - 83.97, ഏലൂര്‍ - 83, തൃക്കാക്കര - 78.1, മരട് - 81.34, പിറവം - 81.75, കൂത്താട്ടുകുളം - 82.59.
മലപ്പുറം:
നിലമ്പൂര്‍ - 79, പൊന്നാനി - 72, തിരൂര്‍ - 81, പെരിന്തല്‍മണ്ണ - 77, മഞ്ചേരി - 80, കോട്ടക്കല്‍ - 70, തിരൂരങ്ങാടി - 74, വളാഞ്ചേരി - 81, മലപ്പുറം - 80, താനൂര്‍ - 72, കൊണ്ടോട്ടി - 74, പരപ്പനങ്ങാടി -75.
തൃശൂര്‍:
 ചാലക്കുടി - 80.09, ഇരിങ്ങാലക്കുട - 76.51, കൊടുങ്ങല്ലൂര്‍ - 83.39, ചാവക്കാട് - 77.83, ഗുരുവായൂര്‍ - 77.58, കുന്ദംകുളം - 78.92, വടക്കാഞ്ചേരി - 83.10.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.