കണ്ണൂരില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് നിയന്ത്രണം

കണ്ണൂര്‍: വോെട്ടണ്ണലിനോട് അനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ ആഹ്ലാദപ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിയന്ത്രം ഏർപ്പെടുത്തി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരത്ത് ആഹ്ളാദപ്രകടനങ്ങള്‍ നടത്താനും   പൊലീസിെൻറ മുന്‍കൂര്‍ അനുമതി വേണം. പൊലീസ് ആക്ട് 78, 79 പ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കല്ല്, വടി, കത്തി തുടങ്ങിയ മാരകായുധങ്ങള്‍ കൈവശം വയ്ക്കുന്നത് നിരോധിച്ചും ഉത്തരവായിട്ടുണ്ട്.

അന്യജില്ലകളില്‍ നിന്നുള്ള ഏഴ് കമ്പനി ഉള്‍പ്പെടെ 2200 പൊലീസുകാരെയാണ് വോെട്ടണ്ണൽ ദിവസം ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രവും ഒരു ഡി.വൈ.എസ്.പിയുടെ കീഴിലായിരിക്കും. വോട്ടെണ്ണല്‍ കനത്ത സുരക്ഷാവലയത്തിലായിരിക്കുമെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ പൊലീസ് സജ്ജമാണെന്നും എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡ്ഡി.പറഞ്ഞു. തലശ്ശേരിയില്‍ ചേര്‍ന്ന ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തലശ്ശേരി സര്‍ക്കിള്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രി വരെ നിലനിന്നിരുന്ന നിരോധം തുടരും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പുറത്തുമുള്ള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുഴപ്പമുണ്ടാക്കുന്നവരെ ഒരുതരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. വോട്ടെണ്ണിയ ശേഷം സുരക്ഷ ആവശ്യപ്പെടുന്ന ഏജന്‍റുമാര്‍ക്കും മറ്റും സുരക്ഷയൊരുക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT