തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി നിഷേധ നിലപാട് എടുക്കില്ലെന്നു കരുതുന്നതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. മാണി മുന്നണിക്കു തലവേദനയുണ്ടാക്കുന്ന നിലപാടെടുക്കുമെന്നു കരുതുന്നില്ല. ഹൈകോടതി വിധി പഠിച്ച് യു.ഡി.എഫ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യു.ഡി.എഫിലെ ഓരോ കക്ഷികളുമായും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആദ്യം മുസ്ലിം ലീഗ് നേതാക്കളുമായി മുഖ്യമന്ത്രി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തു പറയാന്‍ ഉദ്ദേശ്യമില്ലെന്ന് യോഗത്തിനു ശേഷം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. യു.ഡി.എഫ് യോഗം ചേരണമെന്ന് നിര്‍ബന്ധമില്ലെന്നും പകരം ഓരോ കക്ഷികളില്‍ നിന്നും ഇക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞാല്‍ പോരെയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇടി മുഹമ്മദ് ബഷീര്‍ എം.പിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.