മാണി തെറ്റ് ചെയ്തതായി കരുതുന്നില്ല; രാജി സ്വീകരിക്കുന്നു -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കെ.എം മാണി തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബാർ കോഴ കേസ് വന്നപ്പോൾ മുതൽ യു.ഡി.എഫിന് ആ നിലപാടാണുണ്ടായിരുന്നതെന്നും ഇപ്പോഴും അതേ നിലപാടാണുള്ളതെന്നും അദ്ദേഹം അറിയിച്ചു. മാണിയുടെയും തോമസ് ഉണ്ണിയാടന്‍റെയും രാജിക്കത്ത് സ്വീകരിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.

രാജി വെക്കണമെന്ന് യു.ഡി.എഫ് മാണിയോട് ആവശ്യപ്പെട്ടിട്ടില്ല. െെഹകമാൻഡ്് രാജി ആവശ്യപ്പെട്ടതായി വന്ന വാർത്തകൾ തെറ്റാണ്. െെവകുന്നേരം തന്‍റെയും ഉണ്ണിയാടന്‍റെയും രാജി സ്വീകരിക്കണെമെന്ന് മാണി ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. അതിനനുസരിച്ചാണ് രാജി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1975 മുതൽ യു.ഡി.എഫിന്‍റെ അവിഭാജ്യ ഘടകമായിട്ടാണ് കേരള കോൺഗ്രസ് പ്രവർത്തിച്ചിട്ടുള്ളത്. അന്നുമുതൽ മാണിയുടെ നേതൃത്വം കോൺഗ്രസിന്‍റെ ശക്തി സ്രോതസായിരുന്നു. മന്ത്രി സഭയിലെ മുതിർന്ന അംഗമാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ സേവനം എന്നും യു.ഡി.എഫിന് മുതൽ കൂട്ടാണ്. നിരപരാധിത്വം തെളിയിച്ച് മാണി തിരിച്ചുവരുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. രാജി വെച്ചെങ്കിലും രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തിന്‍റെ സേവനം ഇനിയുമുണ്ടാകുമെന്ന് പാർട്ടിക്ക് ഉറപ്പുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മന്ത്രി പദവിയുടെ കാര്യത്തിൽ പാർട്ടി ചെയർമാൻ കൂടിയായ കെ.എം മാണിയുടെ അഭിപ്രായത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കെ. എം മാണിയുമായി  ഒരു തരത്തിലുള്ള ഭിന്നതയുമില്ലെന്ന് മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണ്. ധനമന്ത്രിയാകാന്‍ തനിക്ക് താത്പര്യമില്ല. താന്‍ രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അതിന്‍െറ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും ജോസഫ് പ്രതികരിച്ചു. പകരം മന്ത്രി വേണോയെന്ന് മാണിക്ക് തീരുമാനിക്കാമെന്നും ജോസഫ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.