വകുപ്പുകൾ തൽക്കാലം മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: കെ.എം. മാണി മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിൽ പകരക്കാരൻ ഉണ്ടായേക്കില്ല. മാണി കൈവശം വെച്ചിരുന്ന വകുപ്പുകൾ തൽക്കാലം മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. മന്ത്രിയെ എടുക്കുകയാണെങ്കിൽ അത് പാർട്ടിയിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കും. ഒപ്പം രാജിവെക്കാൻ തയാറാകാത്ത പി.ജെ. ജോസഫിന് വകുപ്പ് കൈമാറാനും മാണിക്ക് താൽപര്യമില്ല. പിൻഗാമിയാകാനില്ലെന്ന് മാണി ഗ്രൂപ്പിലെ മറ്റ് എം.എൽ.എമാരും അറിയിച്ചിട്ടുണ്ട്. നവംബർ 30ന് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ പുതിയ മന്ത്രി വന്നില്ലെങ്കിൽ മാണിയുടെ വകുപ്പുകൾക്ക് മറുപടി പറയേണ്ടിവരിക മുഖ്യമന്ത്രിയായിരിക്കും. ധനവകുപ്പിന് പുറമെ നിയമം, ഭവനം എന്നീ വകുപ്പുകളും മാണി വഹിക്കുന്നുണ്ട്. ഇതും മുഖ്യമന്ത്രിയുടെ കൈവശമാകും. ഉമ്മൻ ചാണ്ടി സർക്കാറിന് ആറ് മാസത്തോളം മാത്രമാണ് കാലാവധി അവശേഷിക്കുന്നത്. ഫെബ്രുവരിയിൽ പുതിയ ബജറ്റ് അവതരിപ്പിക്കുകയും വേണം.
ഇതും മുഖ്യമന്ത്രിതന്നെ നിർവഹിക്കുമോ എന്ന കാര്യവും വ്യക്തമായിട്ടില്ല. മാണിയുടെ അഭിപ്രായം അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.