മന്ത്രിസഭാ യോഗത്തില്‍ മാണിയെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി രാജിവെച്ചശേഷം ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ കെ.എം. മാണിയെ പുകഴ്ത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ധനമന്ത്രിയുടെ കസേര ഒഴിച്ചിട്ടാണ് യോഗം ചേര്‍ന്നത്. ധാര്‍മികതയുടെ പേരിലാണ് മാണി രാജിവെച്ചതെന്നും നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രിയെന്നനിലയില്‍ മാണിയുടെ സേവനങ്ങളെ പുകഴ്ത്തിയ മുഖ്യമന്ത്രി മാണിയുടെ രാജിക്കാര്യം മന്ത്രിസഭയെ ഒൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. കുറ്റമുക്തനായി മാണി തിരിച്ചുവരുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. മറ്റു മന്ത്രിമാരൊന്നും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.