ആരോപണങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തില്ലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: ആരോപണങ്ങളുണ്ടായതുകൊണ്ടു മാത്രം ആരെയും മാറ്റിനിര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ സർക്കാറിന്‍റെ കാലത്ത് ഉയർന്നതെല്ലാം ആരോപണങ്ങൾ മാത്രമാണ്. ബാര്‍കോഴ ആരോപണത്തിനും തെളിവില്ല. ബി.ജെ.പിയുടെ മുന്നേറ്റത്തെ ശക്തമായി പ്രതിരോധിക്കും. ഘടകകക്ഷികളെ ഒപ്പം നിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്‍റെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാന്‍ ഓരോ ജില്ലകളിലും ഏകാംഗ സമിതിയെ നിയോഗിക്കാനും കെ.പി.സി.സി നിര്‍വാഹക സമിതി തീരുമാനിച്ചു. സമിതി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വയനാട്ടിലെ ഡി.സി.സി സെക്രട്ടറിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയേയും നിര്‍വാഹക സമിതി നിയോഗിച്ചു.കണ്ണൂര്‍ നഗരസഭയിലെ വിമതന്‍റെ പിന്തുണ സ്വീകരിക്കാനും നിര്‍വാഹക സമിതി യോഗത്തില്‍ ധാരണയായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.