പ്രതിഷേധം; മന്ത്രി ബാബു ഒൗദ്യോഗിക പരിപാടി റദ്ദാക്കി

തൃശൂര്‍: ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ എക്സൈസ് മന്ത്രി കെ.ബാബുവിന്‍്റെ ഒൗദ്യോഗിക പരിപാടി പ്രതിഷേധം ഭയന്ന് റദ്ദാക്കി. തൃശൂര്‍ എക്സൈസ് അക്കാദമിയിലെ പരിപാടിയാണ് വിവിധ യുവജനസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയത്. എക്സൈസ് അക്കാദമിയില്‍ നടക്കുന്ന പാസിങ് ഒൗട്ട് പരേഡിലെ മുഖ്യാതിഥിയായിരുന്നു മന്ത്രി ബാബു.ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച തുടങ്ങിയ സംഘടനകളാണ് ബാബുവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.

ബാര്‍കോഴക്കേസില്‍ കെ.എം മാണി രാജിവെച്ചതിനു പിന്നാലെ ബാബുവിനുമേല്‍ കുരുക്ക് മുറുകുകയാണ്. കേസില്‍ ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളുള്ളതെന്ന പരോക്ഷ വിമര്‍ശവുമായി മുന്‍മന്ത്രി കെ.എം. മാണി രംഗത്തുവന്നതിന് തൊട്ടുപിന്നാലെ പുനരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.