ബ്രിട്ടീഷ് സൈന്യത്തിെൻറ പിടിയിൽ കഴിഞ്ഞ മലയാളികൾ ഉൾപ്പെടെ മത്സ്യത്തൊഴിലാളികൾ മോചിതരായി

കൊച്ചി: ഇന്തോ–ബ്രിട്ടീഷ് സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിത്തം നടത്തിയതിന് 32 ദിവസം ഡിയഗോഗ്രേഷ്യ ദ്വീപിൽ തടവിൽ കഴിഞ്ഞ ഒമ്പത് മലയാളികളടക്കം 23 മീൻപിടിത്തക്കാർ മോചിതരായി. തമിഴ്നാട്ടിൽനിന്നുള്ള സന്നദ്ധ പ്രവർത്തകരുടെ നിരന്തര ഇടപെടലിനെത്തുടർന്നാണ് ഇവരുടെ മോചനം സാധ്യമായത്. സെപ്റ്റംബർ 27ന് കന്യാകുമാരിയിൽനിന്ന് ‘വിസ്ഡം’, ‘സേക്രഡ് ഹാർട്ട്’ എന്നീ ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോയവരാണ് അതിർത്തികടന്ന് മീൻപിടിച്ചതിെൻറ പേരിൽ ബ്രിട്ടീഷ് സൈന്യത്തിെൻറ പിടിയിലായത്. ‘വിസ്ഡം’ ബോട്ടിൽ മീൻപിടിത്തത്തിന് പോയ തിരുവനന്തപുരം  പൂവാർ സ്വദേശികളായ ബോസ്കോ (45), കിച്ചു (25), പൊഴിയൂർ സ്വദേശികളായ രഞ്ജിത് (20), അനിൽ (18), റിനു (19), മനു (21), കന്യാകുമാരി പൂത്തുറൈ സ്വദേശി അരുളപ്പൻ (40), ഇ.പി തുറൈ സ്വദേശികളായ സ്റ്റീഫൻ (45), മൈക്കിൾ രാജ് (29), ലോറൻസ് (45), റോഷൻ ആേൻറാ (27), ജോസഫ് ദാസ് (29) എന്നിവരെയും ‘സേക്രഡ് ഹാർട്ട്’ ബോട്ടിൽ മീൻപിടിത്തത്തിന് പോയ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ ഗിൽബർട്ട് (28), വിനീഷ് (27), ജോയ് (26), കന്യാകുമാറി സ്വദേശി ജസ്റ്റിൻ (29), ഇ.പി തുറൈ സ്വദേശികളായ പിനയടിമൈ (59), പോസ്കർ (65), ക്രിസ്തുരാജ് (29), ചിന്നു (18), കാർലോസ് (65), ന്യൂട്ടൺ (26) എന്നിവരെയുമാണ് ബ്രിട്ടീഷ് സൈന്യം തടഞ്ഞുവെച്ചിരുന്നത്.

ദക്ഷിണേന്ത്യയിൽനിന്നുള്ളവർ നേരത്തേയും തന്ത്രപ്രധാനമായ ഇന്തോ–ബ്രിട്ടൻ സമുദ്രാതിർത്തി കടന്ന് മീൻപിടിച്ച സംഭവങ്ങൾ ഉണ്ടായിരുന്നു. സാധാരണഗതിയിൽ ഇങ്ങനെ പിടിയിലാകുന്നവരെ ഏതാനും ദിവസം തടവിൽ പാർപ്പിച്ചശേഷം വിട്ടയക്കുകയാണ് പതിവ്. എന്നാൽ, അതിർത്തിലംഘനം പതിവായതോടെ ബ്രിട്ടീഷ് സൈന്യം ഇവരെ പിടികൂടി കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. മജിസ്ട്രേറ്റ് ഇവർക്ക് പിഴ വിധിക്കുകയും ഒപ്പം ഇവരുടെ ബോട്ടുകൾ പിടിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു.

തുടർന്ന് തമിഴ്നാട് ആസ്ഥാനമായ ഇൻറർനാഷനൽ ഫിഷർമെൻസ് ഡെവലപ്മെൻറ് ട്രസ്റ്റ് പ്രസിഡൻറ് പി. ജസ്റ്റിൻ ആൻറണി ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫോറിൻ സെക്രട്ടറി എന്നിവർക്ക് ദയാഹരജി സമർപ്പിക്കുകയായിരുന്നു. അവരുടെ ഇടപെടലിനെത്തുടർന്നാണ് കഴിഞ്ഞയാഴ്ച പിടിയിലായ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ തീരുമാനമായത്. എന്നാൽ, തുടരെയുള്ള അതിർത്തിലംഘനം അനുവദിക്കാനാകില്ലെന്നും ഇനിയുള്ള സംഭവങ്ങളിൽ കനത്ത പിഴ ചുമത്തുകയും ബോട്ടുകൾ പിടിച്ചെടുത്തശേഷം, പിഴയടച്ച തൊഴിലാളികളെ നാട്ടിലേക്ക് അയക്കുമെന്നും അല്ലാത്തവരെ തടവിലിടുമെന്നും ബ്രിട്ടീഷ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.