തിരുവനന്തപുരം: ആരോപണവിധേയനായ മന്ത്രിയോടൊപ്പം യാത്രയില്ലെന്ന പ്രതിപക്ഷത്തിന്‍റെ നിലപാടിനെ തുടർന്ന് ബ്രിട്ടനിലേക്കുള്ള സർവകക്ഷി സംഘത്തിന്‍റെ യാത്ര മാറ്റിവെച്ചു. മന്ത്രി കെ. ബാബുവിന്‍റെ നേതൃത്വത്തിൽ പോകാനാവില്ലെന്ന് പ്രതിപക്ഷ എം.എൽ.എമാർ സർക്കാറിനെ അറിയിക്കുകയായിരുന്നു. ഈ മാസം 19ന് പുറപ്പെടേണ്ടിയിരുന്ന സംഘത്തിന്‍റെ യാത്രയാണ് പ്രതിപക്ഷത്തിന്‍റെ എതിർപ്പ് മൂലം മാറ്റിവെക്കേണ്ടി വന്നത്.
ബ്രിട്ടന്‍റെ ക്ഷണപ്രകാരമായിരുന്നു ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും എം.എൽ.എമാരടങ്ങുന്ന സംഘത്തിന്‍റെ സന്ദർശനം.
സി.പി.എം പ്രതിനിധിയായി കെ.ടി ജലീലും സി.പി.ഐ പ്രതിനിധിയായി സി. ദിവാകരനുമായിരുന്നു ബ്രിട്ടനിലേക്ക് പോകാനുദ്ദേശിച്ചിരുന്നത്.
മന്ത്രി കെ.സി ജോസഫിന്‍റെ നേതൃത്വത്തിൽ സന്ദർശനം നടത്താനായിരുന്നു ആദ്യതീരുമാനം. പിന്നീടാണ് കെ. ബാബുവായിരിക്കും സംഘത്തെ നയിക്കുക എന്ന അറിയിപ്പ് ലഭിച്ചത് എന്ന് ദിവാകരൻ പറഞ്ഞു. മന്ത്രി കെ.സി ജോസഫിന്‍റെ നേതൃത്വത്തിലാണെങ്കിൽ ഇപ്പോഴും തങ്ങൾ യാത്രക്ക് ഒരുക്കമാണെന്ന് ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.