ബിഹാര്‍ ഫലം തിരിച്ചറിഞ്ഞില്ലെങ്കില്‍ മോദി ഭരണത്തിന്‍െറ അന്ത്യം ഉടന്‍ –ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം തിരിച്ചറിഞ്ഞ് നിലപാടുകള്‍ തിരുത്താന്‍ തയാറായില്ളെങ്കില്‍ മോദി ഭരണത്തിന്‍െറ അന്ത്യം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘സഹിഷ്ണുതാ ദിന’സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹിഷ്ണുതയാണ് ജനാധിപത്യത്തിന്‍െറ ശക്തി. പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ക്ക് നെഹ്റു പ്രാധാന്യം നല്‍കിയിരുന്നു. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയത്. എന്നാല്‍, ഇന്ന് ഒന്നിനും മറുപടി പറയാതെ കേന്ദ്രസര്‍ക്കാര്‍ ഓടിയൊളിക്കുകയാണ്. ഈ അസഹിഷ്ണുതക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുകയാണ്. ജനവികാരം മാനിക്കാത്തതും മതേതരത്വത്തെ വെല്ലുവിളിക്കുന്നതുമായ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ബിഹാര്‍ ഫലമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.