നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ വിദേശത്ത് ഒളിവില്‍ കഴിഞ്ഞ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തിലത്തെിയ മൂവാറ്റുപുഴ സ്വദേശി യാസിര്‍ മുഹമ്മദാണ് (25) കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊഫെപോസ ചുമത്തിയതിനാല്‍ കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടക്കും. കൊഫെപോസ അനുസരിച്ച് ഒരുവര്‍ഷം കരുതല്‍ തടവില്‍ കഴിയേണ്ടതായിവരും.
മൂവാറ്റുപുഴ സ്വദേശി നൗഷാദ് എന്നയാളാണ് ഈ കേസിലെ പ്രധാനപ്രതി. ഇയാളും നെടുമ്പാശ്ശേരിയിലെ എമിഗ്രേഷന്‍ എസ്.ഐയായിരുന്ന ജാബിന്‍ കെ. ബഷീറും മറ്റുചിലരും ചേര്‍ന്ന് പലപ്പോഴായി ദുബൈയില്‍നിന്ന് കൊണ്ടുവന്ന 400 കിലോയോളം സ്വര്‍ണം നെടുമ്പാശ്ശേരി വഴി കടത്തിയെന്നതാണ് കേസ്. കേസില്‍ ഇതുവരെ നാല്‍പതോളം പേരാണ് അറസ്റ്റിലായത്.
ഇനി കൊഫെപോസ ചുമത്തപ്പെട്ട സൈഫുദ്ദീന്‍, ഫൈസല്‍ എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. 2013 മുതല്‍ 2015 ജൂണ്‍ വരെയാണ് ഇവര്‍ വന്‍തോതില്‍ സ്വര്‍ണം കടത്തിയത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയിലെ ചില ജീവനക്കാരും ഇവരുടെ സഹായികളായി പ്രവര്‍ത്തിച്ചിരുന്നു.
യാസിര്‍ മുഹമ്മദ് റിക്രൂട്ടിങ് ഏജന്‍െറന്ന്
നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ യാസിര്‍ മുഹമ്മദ് പ്രധാനമായും കള്ളക്കടത്തിനുവേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നയാളാണെന്ന് പൊലീസ്. കള്ളക്കടത്തിനുവേണ്ടി ഓരോരുത്തരെ റിക്രൂട്ട് ചെയ്തുകൊടുക്കുമ്പോള്‍ നിശ്ചിത തുക വീതം ഇയാള്‍ക്ക് നൗഷാദ് നല്‍കിയിരുന്നു. ഈ കേസില്‍ പിടിയിലായവരില്‍ നൗഷാദ്, ജാബിന്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ ഇപ്പോള്‍ കൊഫെപോസ പ്രകാരം കരുതല്‍ തടവിലാണ്.
നൗഷാദിന്‍െറ ബന്ധുവായ ഫൈസലാണ് ഇനി പിടിയിലാകാനുള്ളവരില്‍ പ്രധാനി. നൗഷാദിനുവേണ്ടി വിദേശത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് പ്രധാനികളെ കണ്ടത്തെുന്നതിന് ഇനി ഫൈസലിനെ പിടികൂടുന്നതിലൂടെ മാത്രമെ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.