തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെയുള്ള ബാര്‍ഉടമകളുടെ മൊഴികള്‍ പുറത്ത്. ബാര്‍ഹോട്ടല്‍ അസോസിയേഷന്‍െറ അഞ്ച് ജില്ലാ ഭാരവാഹികള്‍ വിജിലന്‍സിന് നല്‍കിയ മൊഴികളാണ് പുറത്തുവന്നത്. ബാര്‍ലൈസന്‍സ് ഫീസ് കൂട്ടുന്നത് ഒഴിവാക്കുന്നതിനായി രാഷ്ട്രീയക്കാര്‍ക്ക് നല്‍കാന്‍ പണം പിരിച്ചുവെന്ന് മൊഴിയിലുണ്ട്. മന്ത്രി ബാബുവിന് എതിരായ ബാറുടമകളുടെമൊഴി അവഗണിച്ചാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന മൊഴികള്‍.
ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാന്‍ തീരുമാനിച്ചതായും ഇത് ഒഴിക്കാന്‍ ചിലവുണ്ടെന്നും ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ യോഗത്തില്‍ ചര്‍ച്ച വന്നതായി കൊല്ലം ജില്ലയിലെ ബാര്‍ അസോസിയേഷന്‍ ഭാരവാഹി അഡ്വ. എസ് ഷൈന്‍ പറയുന്നു. ഇതിനായി തൃശൂര്‍ ജില്ലയില്‍ നിന്ന് 10 ലക്ഷം രൂപ പിരിച്ച് സംസ്ഥാന കമ്മറ്റിക്ക് നല്‍കിയതായി തൃശൂര്‍ ജില്ലാ സെക്രട്ടറി സി ഡി ജോഷിയുടെ മൊഴിയിലുണ്ട്. കൈക്കൂലിക്കാണ് പണം നല്‍കിയതെന്ന് അസോസിയേഷന്‍െറ പാലക്കാട് സെക്രട്ടറി സതീശ് മൊഴിനല്‍കിയിട്ടുണ്ട്. രാഷ്ട്രീക്കാര്‍ക്ക് പണം നല്‍കിയിട്ടും ഗുണമൊന്നും ഉണ്ടായില്ളെന്ന ചര്‍ച്ച വന്നതായി മലപ്പുറം ജില്ലയിലെ അനില്‍ പറയുന്നു. ഇടുക്കി ജില്ലാ സെക്രട്ടറിയുടെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. ബാബുവിനെതിരായ അന്വേഷണം വിജിലന്‍സ് അട്ടിമറിച്ചുവെന്ന ആരോപണത്തെ ശക്തിപ്പെടുന്നതാണ് മൊഴികള്‍. ലൈസന്‍സ് ഫീസിന്‍െറ പേരില്‍ പണം പിരിച്ചതായോ മന്ത്രിക്കൊ മറ്റ് രാഷ്ട്രീയക്കാര്‍ക്കൊ നല്‍കിയതായോ ആരും മൊഴി നല്‍കിയില്ളെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.