കോഴിക്കോട്: ഐ.എസ് ഭീകരരുടെ മറ്റൊരു രൂപമാണ് ആര്‍.എസ്.എസ് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഐ.എസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് സമാനമായാണ് ഇപ്പോള്‍ ആര്‍.എസ്.എസ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ മാറ്റങ്ങളെ വിശകലനം ചെയ്ത് ഡോ. പി.ജെ. വിന്‍സെന്‍റ് എഴുതിയ ലേഖനസമാഹാരം ‘അധിനിവേശം പ്രതിരോധം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു കോടിയേരി.
ഹിന്ദുമത വിശ്വാസികളുടെ നാളത്തെ ശത്രുവായി ആര്‍.എസ്.എസ് മാറും. ഹിന്ദുക്കളിലെ മതനിരപേക്ഷത പുലര്‍ത്തുന്നവര്‍ക്കുനേരെയാണ് ഇപ്പോള്‍ ആര്‍.എസ്.എസ് ആക്രമണം. യുക്തിചിന്തകരെയും ശാസ്ത്രപ്രചാരകരേയും കൊലപ്പെടുത്തുന്നത് അതിന്‍െറ തെളിവാണ്. മതമൗലിക ശക്തികളെ ഉയര്‍ത്തിപ്പിടിക്കുന്നത് സാമ്രാജ്യത്വത്തിന്‍െറ വളര്‍ച്ചക്ക് മാത്രമേ സഹായകമാകൂ. ഇസ്ലാംമത വിശ്വാസികള്‍ക്കെതിരെ പശ്ചിമേഷ്യയില്‍ ഐ.എസ് ഭീകരര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണനില്‍നിന്ന് ടി.പി. രാമകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. എം. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. എ.എം. ഷിനാസ്, പ്രഫ. ജെ. പ്രസാദ്, കെ. രാമകൃഷ്ണന്‍, സുനില്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, അന്‍സാര്‍, സുധീര്‍, പി.ജെ. വിന്‍സെന്‍റ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.