വാക്കുപാലിച്ച് ദിലീപ്; മനസ്സുനിറഞ്ഞ് കാഞ്ചനമാല

മുക്കം: ‘മനസ്സ് നിറഞ്ഞിരിക്കുമ്പോൾ വാക്കുകൾ അപ്രത്യക്ഷമാവും. അങ്ങനത്തെ ഒരവസ്ഥയിലാണ് ഞാനിപ്പോൾ. എനിക്ക് ദിലീപ് ഒരു മകനായിക്കഴിഞ്ഞു. മാതാവിെൻറ ദു:ഖമകറ്റാൻ പുത്രനുണ്ടാകുമെന്നതാണ് കാര്യം. എെൻറ മനസ്സിനെ ലോകത്തിലെ ഏറ്റവും സംതൃപ്തിയായ അമ്മയാക്കിമാറ്റിയ ദിലീപിന് എങ്ങനെ നന്ദിപറയണമെന്ന് എനിക്കറിയില്ല... ഇന്ന് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. എെൻറ മകൻ എെൻറ ആഗ്രഹം നിറവേറ്റിത്തന്നിരിക്കുന്നു.

ബി.പി. മൊയ്തീൻ സേവാമന്ദിറിെൻറ ശിലാസ്ഥാപന പരിപാടിയിൽ 15 മിനിറ്റോളം സംസാരിച്ച  കാഞ്ചനമാലയുടെ ചുണ്ടുകൾ ഇടറി. വാക്കുകൾ പതറി. പ്രാണനായകെൻറ ഓർമകുടീരത്തിെൻറ ശിലാസ്ഥാപനം അത്രയേറെ സന്തോഷിപ്പിച്ച നിമിഷമായിരന്നു അവർക്ക്. ‘എന്ന് നിെൻറ മൊയ്തീൻ’ സിനിമക്കാരോട് എനിക്കൊരു വിരോധവുമില്ല. അവർക്ക് എെൻറ അരികിൽ വരാം... ഞാൻ കേസ് നൽകിയത് എെൻറ അച്ഛനെ തിരക്കഥയിൽ മോശമായി ചിത്രീകരിച്ചതുകൊണ്ടാണ്.

പിന്നീട് പലതവണ ഈ സിനിമക്കാരോട് ഞാൻ തിരക്കഥ പരിശോധിക്കാൻ ആവശ്യപ്പെട്ടു. അവർ പല കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി. വളരെ നല്ലവനായ അച്ഛൻ മോശമായി സിനിമയിൽ വരുമോയെന്ന ഭയമാണ് കേസ് നൽകാൻ കാരണം... ഇന്ന് സിനിമയിൽ അത്തരമൊരു കാര്യമില്ലെന്ന് കുടുംബക്കാർ പറഞ്ഞറിഞ്ഞു. ഞാൻ സിനിമ കണ്ടിട്ടില്ല... സ്നേഹം മാത്രമാണ് മനസ്സിൽ... ഏറെ ത്യാഗവും വേദനയും സഹിച്ച് ശീലിച്ച എെൻറ ഹൃദയത്തിന് ആരെയും വെറുക്കാനുള്ള ശക്തിയില്ല– കാഞ്ചന തുടർന്നു...

‘മൊയ്തീെൻറ സ്മാരകം സമൂഹത്തിേൻറതാണ്. അത് സുതാര്യമല്ലെന്നുതോന്നിയാൽ അടിച്ചുതകർക്കാനുള്ള അവകാശവും സമൂഹത്തിനുണ്ട്... ‘വികാരഭരിതയായ കാഞ്ചനമാലയുടെ പ്രസംഗം മുൾമുനയിൽനിന്ന പ്രതീതിയോടെയാണ് സദസ്സും പരിസരവും ശ്രവിച്ചിരുന്നത്. സിനിമക്കാർക്കെതിരെ നൽകിയ കേസ് പിൻവലിക്കണമെന്നും അവരോട് വിദ്വേഷം പുലർത്തരുതെന്നും ദിലീപ്, കാഞ്ചനമാലയോട് സദസ്സിൽ പ്രസംഗിക്കുന്നതിനിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് പ്രണയനായിക മനസ്സു തുറന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.