വിരമിച്ചവർ കരാറിൽ; പുതിയ നിയമനമില്ല

പാ​ല​ക്കാ​ട്: കെ.​എ​സ്.​ഇ.​ബി സെ​ക്ഷ​ൻ ഓ​ഫി​സു​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഒ​ഴി​വു​ക​ളു​ണ്ടെ​ങ്കി​ലും ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ-​ലൈ​ൻ​മാ​ൻ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​മി​ല്ല. പി.​എ​സ്.​സി വ​ഴി ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ നി​യ​മ​നം ന​ട​ത്തി​യി​ട്ട് 10 വ​ർ​ഷ​ത്തി​നു മു​ക​ളി​ലാ​യി. ഐ.​ടി.​ഐ യോ​ഗ്യ​ത​യു​ള്ള​വ​രെ ഈ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ജൂ​നി​യ​ർ ടെ​ക്നീ​ഷ്യ​ൻ എ​ന്ന പേ​രി​ൽ നി​യ​മി​ക്കു​മെ​ന്നു പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​ത്താം ക്ലാ​സ് പ​രാ​ജ​യ​പ്പെ​ട്ട​വ​രെ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ (മ​സ്ദൂ​ർ) ത​സ്തി​ക​യി​ൽ നി​യ​മി​ക്കു​ക​യും പി​ന്നീ​ട് ലൈ​ൻ​മാ​ൻ, ഓ​വ​ർ​സി​യ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ലൈ​ൻ​മാ​ൻ ത​സ്തി​ക​യി​ൽ​നി​ന്ന് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യും താ​ഴെ​ത്ത​ട്ടി​ൽ നി​യ​മ​നം ന​ട​ത്താ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ 5000ത്തോ​ളം ഒ​ഴി​വു​ക​ളാ​ണ് ലൈ​ൻ​മാ​ൻ, ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ത​സ്തി​ക​ക​ളി​ലു​ള്ള​ത്.

ഈ ​ഒ​ഴി​വു​ക​ളി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ഐ.​ടി.​ഐ യോ​ഗ്യ​ത​യു​ള്ള​വ​രെ​യും പോ​സ്റ്റി​ൽ ക​യ​റാ​ൻ പ​രി​ച​യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യും നി​യോ​ഗി​ച്ചാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ മ​ഴ​ക്കാ​ലം മു​ത​ൽ വി​ര​മി​ച്ച​വ​രെ​ക്കൂ​ടി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യോ​ഗി​ക്കാ​മെ​ന്ന ഉ​ത്ത​ര​വു​കൂ​ടി​യി​റ​ക്കി ക​രാ​ർ നി​യ​മ​നം ത​കൃ​തി​യാ​ക്കി.

ഐ.​ടി.​ഐ/​ഡി​േ​പ്ലാ​മ/​ബി.​ടെ​ക് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജോ​ലി​യി​ല്ലാ​തെ ന​ട​ക്കു​മ്പോ​ഴാ​ണ് വ​ൻ​തു​ക പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന വി​ര​മി​ച്ച​വ​രെ വീ​ണ്ടും നി​യോ​ഗി​ക്കാ​നു​ള്ള തീ​രു​മാ​നം വ​ന്ന​ത്. ഉ​ത്ത​ര​വി​ൽ ന​വം​ബ​ർ വ​രെ​യെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ക​ഴി​ഞ്ഞി​ട്ടും വി​ര​മി​ച്ച​വ​ർ തു​ട​രു​ക​യാ​ണ്.

സാ​ങ്കേ​തി​ക യോ​ഗ്യ​ത​യു​ള്ള​വ​രെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യി നി​യ​മി​ക്കു​ന്ന​തി​നു പ​ക​രം വി​ര​മി​ച്ച​വ​രെ വീ​ണ്ടും നി​യോ​ഗി​ക്കാ​നാ​ണ് സെ​ക്ഷ​ൻ അ​ധി​കൃ​ത​ർ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്ന​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ർ​വി​സു​ക​ളി​ല​ട​ക്കം നി​യ​മ​ന നി​രോ​ധ​ന​ത്തി​നെ​തി​രെ സ​മ​രം​ചെ​യ്യു​ന്ന ഭ​ര​ണ​പ​ക്ഷ- പ്ര​തി​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ കെ.​എ​സ്.​ഇ.​ബി​ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത​തി​നെ​തി​രെ​യോ ക​രാ​ർ നി​യ​മ​ന​ത്തി​നെ​തി​രെ​യോ പ്ര​സ്താ​വ​ന​പോ​ലും ഇ​റ​ക്കി​യി​ട്ടി​ല്ല.

ഫീ​ൽ​ഡ് ത​ല ഒ​ഴി​വു​ക​ൾ നി​ക​ത്താ​തെ അ​സി​സ്റ്റ​ന്റ് എ​ന്‍‍ജി​നീ​യ​ര്‍, സ​ബ് എ​ൻ​ജി​നീ​യ​ർ, ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വ് നി​ക​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കെ.​എ​സ്.​ഇ.​ബി. 745 ഒ​ഴി​വു​ക​ൾ നി​ക​ത്തു​മെ​ന്ന് പി.​എ​സ്.​സി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, വൈ​ദ്യു​തി പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു​മി​ല്ല.

Tags:    
News Summary - Retirees on contract- No new appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.