കണ്ണൂര്‍ കോര്‍പ്പറേഷന്‍: വിമതന്‍റെ പിന്തുണ വേണ്ടെന്ന തീരുമാനം ഉചിതം -ഉമ്മന്‍ചാണ്ടി

കൊച്ചി: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിമതന്‍റെ പിന്തുണ വേണ്ടെന്ന കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ തീരുമാനം ഉചിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം വിഷയങ്ങളില്‍ പ്രാദേശിക ഘടകത്തിന് തീരുമാനം എടുക്കാവുന്നതാണ്. പി.കെ. രാഗേഷിന്‍റെ കാര്യത്തില്‍ കണ്ണൂർ നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണിത്. ഇതിന് സംസ്ഥാന നേതൃത്വത്തിന്‍റെ പൂര്‍ണ പിന്തുണയുമുണ്ട്. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.