നാറാത്ത് കേസ്: ഒളിവിലായിരുന്ന പ്രതി കീഴടങ്ങി


കൊച്ചി: കണ്ണൂരിലെ നാറാത്ത് ആയുധ പരിശീലനം സംഘടിപ്പിച്ച കേസില്‍ രണ്ടുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി കോടതിയില്‍ കീഴടങ്ങി.  
22ാം പ്രതി നാറാത്ത് കമ്പില്‍ കുമ്മായക്കടവ് അതകരവിട വീട്ടില്‍ എ.വി. കമറുദ്ദീനാണ് (34) എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങിയത്. വ്യാഴാഴ്ചയാണ് ജഡ്ജി എസ്. സന്തോഷ് കുമാര്‍ മുമ്പാകെ തുറന്ന കോടതിയില്‍ കീഴടങ്ങിയത്.
പ്രതിയെ കോടതി ശനിയാഴ്ച രാവിലെ 11 വരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിനുശേഷം വീണ്ടും ഹാജരാക്കുമ്പോള്‍ കോടതി ഇയാള്‍ക്കെതിരെ കുറ്റംചുമത്തും. തിങ്കളാഴ്ച കേസിന്‍െറ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് പ്രതിയുടെ അപ്രതീക്ഷിത കീഴടങ്ങല്‍. കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിടികൂടാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിരുന്നില്ല.
ഇതോടെ കമറുദ്ദീനെ ഒഴിവാക്കി മറ്റ് പ്രതികള്‍ക്കെതിരെ വിചാരണ തുടങ്ങാനായിരുന്നു തീരുമാനം. കീഴടങ്ങിയ സാഹചര്യത്തില്‍ മറ്റ് പ്രതികള്‍ക്കൊപ്പം കമറുദ്ദീന്‍െറയും വിചാരണ തിങ്കളാഴ്ചതന്നെ ആരംഭിക്കും.
2013 ഏപ്രില്‍ 23നാണ് നാറാത്തെ· തണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ കെട്ടിടത്തില്‍ പരിശീലനം നടത്തുകയായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ്ചെയ്തത്. 21 പ്രതികളാണ് ഇവിടെ പരിശീലനം നടത്തിയിരുന്നത്. ഇവര്‍ പരിശീലനം നടത്തിയിരുന്ന കെട്ടിടത്തിന് കാവല്‍ നില്‍ക്കുകയായിരുന്നു കമറുദ്ദീന്‍.
പൊലീസ് എത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് എന്‍.ഐ.എ കണ്ടത്തെിയത്. തിങ്കളാഴ്ച മയ്യില്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ സുരേന്ദ്രന്‍ കള്ളിയാടനെയാണ് ആദ്യ സാക്ഷിയായി വിസ്തരിക്കുന്നത്.
മാലൂര്‍ ശിവപുരം പി.വി. അബ്ദുല്‍ അസീസ്, ഏച്ചൂര്‍ കോട്ടം പി.സി. ഫഹദ്, നാറാത്ത് കുമ്മായക്കടവ് കെ.കെ. ജംഷീര്‍, മുഴുപ്പിലങ്ങാട് പുതിയപുരയില്‍ ടി.പി. അബ്ദുസ്സമദ്, തോട്ടട ഷുക്കൂര്‍ ഹൗസില്‍ മുഹമ്മദ് സംവ്രീത്, വേങ്ങാട് കുന്നിരിക്ക പുനക്കായി ഹൗസില്‍ പി. നൗഫല്‍, മുഴുപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍ റാസയില്‍ സി. റിക്കാസുദ്ദീന്‍, മുഴുപ്പിലങ്ങാട് കെട്ടിനകം ആയിഷ ഹൗസില്‍ പി. ജംഷീദ്്, കോട്ടൂര്‍ കാടാച്ചിറ ആസിഫ് മന്‍സിലില്‍ ഒ.കെ. ആഷിഖ്, എടക്കാട് സ്വദേശി ഹൗസില്‍ എ.പി. മിസാജ്, നാറാത്ത് ഷരീഫ മന്‍സിലില്‍ പി.വി. മുഹമ്മദ് അബ്സീര്‍, കിഴുന്നപ്പാറ മര്‍വ മന്‍സിലില്‍ പി.എം. അജ്മല്‍, പിണറായി വെണ്ടുട്ടായി കുന്നിന്‍റവിട ഹൗസില്‍ കെ.സി. ഹാഷിം, എടക്കാട് ജമീല മന്‍സിലില്‍ എ.ടി. ഫൈസല്‍, എടക്കാട് റുവൈദ വില്ലയില്‍ കെ.പി. റബാഹ്, മുഴുപ്പിലങ്ങാട് ഹൈസ്കൂളിന് സമീപം ഷിജിന്‍സ് മന്‍സിലില്‍ വി. ഷിജിന്‍, എരുവട്ടി കോളൂര്‍ ബൈത്തുല്‍ അലീമയില്‍ സി.പി. നൗഷാദ്, നാറാത്ത് സ്വദേശി എ.കെ. സുഹൈര്‍, കോയ്യ കേളപ്പന്‍ മുക്കില്‍ സുബൈദ മന്‍സിലില്‍ സി.എം. അജ്മല്‍, മുഴുപ്പിലങ്ങാട് മറലില്‍ ഹൗസില്‍ പി. ഷഫീഖ്, മുഴുപ്പിലങ്ങാട് കെട്ടിനകം ഷര്‍മിനാസില്‍ ഇ.പി. റാഷിദ് എന്നിവരാണ് വിചാരണ നേരിടുന്ന മറ്റ് പ്രതികള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.