കാപ്പ ചുമത്തി നാട് കടത്തിയ റിജോ

കാപ്പ ചുമത്തി യുവാവിനെ നാട് കടത്തി

അങ്കമാലി: കുറുമശ്ശേരിയിൽ വച്ച് ഗുണ്ട നേതാവ് 'വിനു വിക്രമൻ' എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിരവധി കൊലപാതകക്കേസുകളിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. പാറക്കടവ് വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോയെയാണ് (29) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിന്റെ ഉത്തരവിനെത്തുടർന്നാണ് നടപടി.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ അങ്കമാലി, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാകത ശ്രമം കഠിന ദേഹോപദ്രവം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Kappa was imposed and deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.