വെള്ളാപ്പള്ളിയുടെ രഥയാത്രയെ പിടിച്ചുകെട്ടുമെന്ന് കോടിയേരിയുടെ പോസ്റ്റ്

കോഴിക്കോട്: പുതിയ രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണത്തിന് മുന്നോടിയായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന കേരളയാത്രക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മതനിരപേക്ഷത തകര്‍ത്ത്, വര്‍ഗീയമായി ചേരിതിരിച്ച് കലാപം നടത്താന്‍ ആര് രഥയാത്ര നടത്തിയാലും കേരളത്തിലെ യുവജനത അതിനെ പിടിച്ചുകെട്ടുമെന്ന് കോടിയേരി വ്യക്തമാക്കുന്നു. യുവജനതക്ക് അതിനുള്ള കെൽപ്പുണ്ട്. വര്‍ഗീയ ശക്തികള്‍ രഥയാത്ര നടത്തിയപ്പോഴൊക്കെ ഇന്ത്യയില്‍ കലാപമുണ്ടായിട്ടുണ്ട്. അദ്വാനിയുടെ രഥയാത്ര നടന്നപ്പോള്‍ അത് കണ്ടതാണ്. ആ ശക്തികളുമായി കൈകോര്‍ത്താണ് വെള്ളാപ്പള്ളിയും രഥയാത്ര നടത്തുന്നത്. അതിനെ കേരളം പിടിച്ചുകെട്ടുക തന്നെ ചെയ്യുമെന്നും കോടിയേരി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

 

 

മതനിരപേക്ഷത തകര്‍ത്ത്, വര്‍ഗീയമായി ചേരിതിരിച്ച് കലാപം നടത്താന്‍ ആര് രഥയാത്ര നടത്തിയാലും കേരളത്തിലെ യുവജനത അതിനെ പിടിച്ചു...

Posted by Kodiyeri Balakrishnan on Thursday, November 19, 2015
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.