കേരള എക്സ്പ്രസില്‍ മലയാളി കുടുംബം കവർച്ചക്കിരയായി

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് ട്രെയിനില്‍ കവര്‍ച്ച.മലയാളി യാത്രക്കാരന്‍െറ പണവും എ.ടി.എം കാര്‍ഡടങ്ങുന്ന ബാഗും മോഷ്ടാക്കള്‍ കവര്‍ന്നു. 35,000 രൂപയാണ് ബാഗിലുണ്ടായിരുന്നത്. പിന്നീട് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് മൂന്ന് തവണയായി 25,000 രൂപ മോഷ്ടാക്കള്‍ പിന്‍വലിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ച പത്തനംതിട്ട സ്വദേശികളായ ഷാജി ഡാനിയേലും ഭാര്യ റിനി മാത്യൂസുമാണ് കവര്‍ച്ചക്കിരയായത്. ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് തങ്ങളുടെ ബാഗുകള്‍ മോഷണം പോയ കാര്യം ഇവര്‍ അറിയുന്നത്. മധ്യപ്രദേശിലെ ഇറ്റാച്ചി സ്റ്റേഷനിലെ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.