'ചോറ് ഇവിടെയും കൂറ് അവിടെയുമാണ് മേയർക്ക്, എൽ.ഡി.എഫിന്റെ ഈ അഡ്ജസ്റ്റ്െമന്റിനോട് യോജിക്കാനാകില്ല'; തുറന്നടിച്ച് വി.എസ് സുനിൽകുമാർ

തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാർ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മേയറുടെ വസതിയിലെത്തി കേക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പ്രതികരണം.

"ചോറ് ഇവിടെയും കൂറ് അവിടെയുമുള്ള ഒരാളാണ് മേയർ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി നേരിട്ടും അല്ലാതെയും പ്രവർത്തിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേയർ ആ‍യിരിക്കുന്നയാളാണ് തൃശൂരിലുള്ളത്. ഇടതുപക്ഷത്തിന്റെ ചിലവിൽ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണ്.

അങ്ങനെയുള്ള ഒരാളുടെ അടുത്തേക്ക് ബി.ജെ.പി അധ്യക്ഷൻ കേക്കുമായി ചെന്നതിൽ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. വഴിതെറ്റി പോയതല്ലെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രവർത്തിയിൽ കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിന് ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് എൽ.ഡി.എഫ് അഡ്ജസ്റ്റ് ചെയ്തു പോകുകയാണ്. ആ അഡ്ജസ്റ്റുമന്റിനോട് എനിക്ക് യോജിക്കാനാവില്ല". -വി.എസ് സുനിൽകുമാർ തുറന്നടിച്ചു.  

മേയർ ഇടതുപക്ഷ ജനാധിപത്യമുന്നണിയോടപ്പമാണെങ്കിൽ പ്രവർത്തിക്കേണ്ടത് ബി.ജെ.പിയോടൊപ്പമല്ല, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഒരു വേദിയിലും മേയറെ കണ്ടിട്ടില്ല. മാത്രമല്ല, എൻ.ഡി.എ സ്ഥാനാർഥിയെ മഹത്വവത്കരിക്കുകയാണ് ചെയ്തതെന്നും വി.എസ്.സുനിൽകുമാർ കുറ്റപ്പെടുത്തി. 

Tags:    
News Summary - VS Sunilkumar lashed out at Thrissur Mayor MK Varghese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.