കോടിയേരിയുടെ 'ചാട്ടവാറടി പ്രയോഗം' ഗുരുനിന്ദ -വെള്ളാപ്പള്ളി

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍ നടത്തിയ ചാട്ടവാറടി പ്രയോഗം ഗുരുനിന്ദയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശാന്തിയും സമാധാനവുമാണ് ഗുരു മാര്‍ഗം. കോടിയേരിയുടേത് അവിവേകമായ പ്രസ്താവനയാണെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി.

ന്യൂനപക്ഷം പ്രീണനം നടത്തുന്ന ഭരണാധികാരികള്‍ ഭൂരിപക്ഷ സമുദായത്തിന്‍െറ ബുദ്ധിമുട്ടുകള്‍ കാണാതെ പോയി. ആശയങ്ങളെ ആശയപരമായി തന്നെ നേരിടണം, ആയുധം കൊണ്ടല്ല. ന്യൂനപക്ഷം പ്രീണനം സംബന്ധിച്ച് എ.കെ ആന്‍റണിയും കാനം രാജേന്ദ്രനും അടക്കമുള്ളവര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അത്കൊണ്ട് കാര്യമില്ല, ഭൂരിപക്ഷത്തിനായി എന്തെങ്കിലും ചെയ്യാന്‍ ഇവര്‍ക്കാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ഭൂരിപക്ഷ സമുദായത്തിന്‍െറ നന്മയാണ് എപ്പോഴും ആഗ്രഹിച്ചിട്ടുള്ളതെന്നും സമുദായത്തിനു വേണ്ടി ആത്മഹത്യ ചെയ്യാനും താന്‍ തയാറാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.