നിസാം–ജേക്കബ് ജോബ് കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നിസാമിനെ അന്നത്തെ സിറ്റി പൊലീസ് കമീഷണര്‍ ജേക്കബ് ജോബ് ഒറ്റക്ക് ചോദ്യം ചെയ്തതില്‍ അസ്വാഭാവികത ഇല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫിന്‍െറ ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി എ. രാമചന്ദ്രന്‍െറ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് ജേക്കബ് ജോബിന് ക്ളീന്‍ ചിറ്റ് നല്‍കിയത്. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. അടച്ചിട്ട മുറിയില്‍ നിസാമുമായി ജേക്കബ് ജോബ് കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് അന്നത്തെ ഐ.ജി ടി.ജെ.ജോസ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍റ് ചെയ്യപ്പെട്ട ജേക്കബ് ജോബിനെ ഇപ്പോഴും തിരിച്ചെടുത്തിട്ടില്ല.
അടച്ചിട്ട മുറിയില്‍ അന്വേഷണോദ്യോഗസ്ഥരെ ഒഴിവാക്കി കമീഷണര്‍ പ്രതിയുമായി കൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനമാണെന്നായിരുന്നു ഐ.ജിയുടെ റിപ്പോര്‍ട്ട്.
വിവാദത്തത്തെുടര്‍ന്ന് തൃശൂരില്‍നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റപ്പെട്ട ജേക്കബ് ജോബ് കഴിഞ്ഞ ഫെബ്രുവരി 26നാണ് സസ്പെന്‍റ് ചെയ്യപ്പെട്ടത്.  സസ്പെന്‍ഷന്‍ ഇക്കഴിഞ്ഞ ദിവസം വീണ്ടും നീട്ടിയിരുന്നു. ജേക്കബ് ജോബ് നിസാമിനെ ചോദ്യം ചെയ്തത് ചട്ടലംഘനവും പ്രതിയെ സഹായിക്കാനുമാണെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നത്. ഇതിന്മേല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് ചോദ്യം  ചെയ്ത് ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ മേയ് 25നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.അതും നടന്നില്ല. കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന നിസാമിനെ വിചാരണക്ക് എത്തിച്ചപ്പോഴാണ് വിയ്യൂര്‍ ജയിലിലത്തെി അഞ്ച് മണിക്കൂര്‍ ജേക്കബ് ജോബ് ചോദ്യം ചെയ്തത്. കമീഷണര്‍ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയെ ഒറ്റക്കോ കൂട്ടായോ ചോദ്യം ചെയ്യുന്നതില്‍ അസ്വാഭാവികത ഇല്ളെന്നും അത് പൊലീസ് ഓഫീസറുടെ ഉത്തരവാദിത്വമാണെന്നും സംശയിക്കേണ്ടുന്ന ഒന്നും ഇല്ളെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

നിസാമിനേയും കൂട്ടി പേരാമംഗലം സി.ഐ പി.സി. ബിജുകുമാറിന്‍െറ നേതൃത്വത്തില്‍ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് പോയതിനെച്ചൊല്ലി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ആരോപണം അന്വേഷിക്കാനാണ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി നിസാമിനെ ചോദ്യം ചെയ്തത് എന്നായിരുന്നു ജേക്കബ് ജോബിന്‍െറ നിലപാട്. വിജിലന്‍സ് ഡയറക്ടര്‍ ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.