വിദ്യാഭ്യാസ വകുപ്പ് വിഭജിക്കണം –കെ.പി.എ. മജീദ്

തിരുവനന്തപുരം: സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പെരുകിയ സാഹചര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് വിഭജിക്കുന്നത് സര്‍ക്കാറുകളും മുന്നണികളും ആലോചിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയന്‍ ജൂനിയര്‍ അധ്യാപക പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനവിഭാഗങ്ങള്‍ വര്‍ധിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന്‍െറ ജോലിഭാരം കൂടി. കാര്യക്ഷമത ഉറപ്പാകണമെങ്കില്‍ വിഭജിക്കണം.
കലാലയങ്ങളില്‍ വര്‍ഗീയ സംഘടനകളുടെ യൂനിറ്റുകള്‍ ആരംഭിക്കാനുള്ള നീക്കം വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവിന് കാരണമാകും. കലാലയങ്ങളിലെ പ്രശ്നങ്ങളെ സഹിഷ്ണുതയോടെ കാണാനും പ്രശ്നപരിഹാരത്തിനും അധ്യാപക സംഘടനകള്‍ നേതൃത്വം നല്‍കണം. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമത്വമുന്നേറ്റ യാത്ര വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് വികസനം നടന്നത് കോട്ടയത്തും മലപ്പുറത്തുമാണെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവനക്ക് ഭിന്നിപ്പിന്‍െറ സ്വരമാണ്.
കോഴിക്കോട് ഫാറൂഖ് കോളജില്‍ ലിംഗവിവേചനമില്ളെന്നും മജീദ് പറഞ്ഞു. ഫാറൂഖ് കോളജ് വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞതാണ് മുസ്ലിംലീഗിന്‍െറ നിലപാടെന്നും  ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.