കൊല്ലം: ലളിതമായ മാർഗത്തിലൂടെ എ.ടി.എം തട്ടിപ്പുകൾ ഒഴിവാക്കാനുള്ള കണ്ടെത്തലുമായി ചാലക്കുടി കാർമൽ എച്ച്.എസ്.എസിലെ ജോസ് ജോണും ജോയൽ ജോസും. ബാങ്കിൽ പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോളും മൊബൈൽ ഫോണിൽ എസ്.എം.എസ് എത്തുന്നപോലെ എ.ടി.എം കാർഡ് ഉപയോഗിക്കുമ്പോഴും മെസേജ് നൽകാമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
എ.ടി.എം മെഷീനിൽ കാർഡ് ഇൻസർട്ട് ചെയ്യുമ്പോൾതന്നെ ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഇടപാട് വേണോ വേണ്ടയോ എന്ന മെസേജ് വരും. ‘യെസ്’ എന്ന് നൽകിയാൽ മാത്രമേ കാർഡ് പിന്നീട് പ്രവർത്തിക്കൂ. ഇൻറർനെറ്റ് ഉപയോഗിച്ച് ഈ സംവിധാനം പ്രാവർത്തികമാക്കാമെങ്കിലും നെറ്റ്വർക്കിലെ വേഗക്കുറവുമൂലം കാലതാമസത്തിന് സാധ്യതയുണ്ട്. അതിനാൽ സാറ്റലൈറ്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം. മോഷ്ടാക്കളാണ് എ.ടി.എം കാർഡ് ഉപയോഗിക്കുന്നതെങ്കിൽ അവരെ കുടുക്കാനുള്ള മാർഗവുമുണ്ട്.
മൊബൈൽ ഫോണിലെ സന്ദേശത്തിന് മറുപടി മെസേജ് ‘നോ’ എന്നായാൽ ഓട്ടോമാറ്റിക്കായി എ.ടി.എം കൗണ്ടറിെൻറ വാതിൽ ലോക്ക് ചെയ്യാനും പൊലീസ് കൺട്രോൾ റൂമിലേക്ക് സന്ദേശം നൽകാനും കഴിയും. ഇതിനായി പ്രത്യേക പ്രോഗ്രാം സജ്ജീകരിക്കണം. ബാങ്കിലെ മോഷണങ്ങൾ തയാൻ മാഗ്നറ്റിക് ഫീൽഡ് ഡിറ്റക്ടറും ജോസും ജോയലും പരിചയപ്പെടുത്തുന്നു. എവിടെയിരുന്നും നിയന്ത്രിക്കാവുന്ന റിസീവർ ഉപയോഗിച്ച് ലോക്കർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഡിറ്റക്ടർ സ്ഥാപിക്കാനാവുമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.