തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ഇടതുമുന്നണി നേടുമെന്ന് ടൈംസ് നൗ സീ-വോട്ടര്‍ സര്‍വേ. അതേസമയം, ബംഗാളില്‍ തൃണമൂലും തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെയും അധികാരത്തിലത്തെുമെന്ന് ഇന്ത്യ ടിവി- സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു. അസമില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കേരളത്തില്‍ ഇടതുമുന്നണിക്ക് 86 സീറ്റാണ് പ്രവചിക്കുന്നത്. യു.ഡി.എഫ് 53 സീറ്റും അക്കൗണ്ട് തുറക്കുന്ന എന്‍.ഡി.എ ഒരു സീറ്റും നേടുമെന്നാണ് പ്രവചനം. എല്‍.ഡി.എഫ് 43ഉം യു.ഡി.എഫ് 41ഉം ശതമാനം വോട്ട് നേടും. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ ഒമ്പതു ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം.
തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ 234 അംഗ നിയമസഭയില്‍ 130 സീറ്റുകള്‍ നേടും. ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം 70 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 25 സീറ്റുകളും. ബി.ജെ.പിക്ക് സീറ്റൊന്നും ലഭിക്കില്ല. അണ്ണാ ഡി.എം.കെക്ക് 39 ശതമാനവും ഡി.എം.കെക്ക് 32 ശതമാനവും വോട്ട് ലഭിക്കും.
ബംഗാളില്‍ ഇടതുമുന്നണി മികച്ച നേട്ടമുണ്ടാക്കുമെങ്കിലും തൃണമൂല്‍ ഭൂരിപക്ഷം നേടും. ഇടതുമുന്നണിയുമായി ധാരണയുണ്ടാക്കിയ കോണ്‍ഗ്രസിന് സീറ്റ് കുറയും. തൃണമൂല്‍ 160, ഇടതുമുന്നണി 106, കോണ്‍ഗ്രസ് 21 എന്നിങ്ങനെയാണ് പ്രവചനം. ബി.ജെ.പി നാലും മറ്റുള്ളവര്‍ മൂന്നും സീറ്റ് നേടും. തൃണമൂല്‍ 40, ഇടതുമുന്നണി 31, കോണ്‍ഗ്രസ് എട്ട്, ബി.ജെ.പി 11 ശതമാനം വോട്ടുകള്‍ നേടും.
അസമില്‍ ബി.ജെ.പിക്ക് 55ഉം കോണ്‍ഗ്രസിന് 53ഉം സീറ്റുകളാണ് പ്രവചനം. എ.ഐ.യു.ഡി.എഫ് 12. മറ്റുള്ളവര്‍ ആറ്. കോണ്‍ഗ്രസ് 37, ബി.ജെ.പി 35, എ.ഐ.യു.ഡി.എഫ് 12, മറ്റുള്ളവര്‍ 15 ശതമാനം വോട്ടും നേടും. അതേസമയം, അസമില്‍ എ.ബി.സി പോള്‍ നീല്‍സണ്‍ നടത്തിയ സര്‍വേയില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. രണ്ട് സര്‍വേകളിലും എ.യു.ഡി.എഫ് നിര്‍ണായക ശക്തിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.