തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ് എമ്മിന് അതൃപ്തി. യു.ഡി.എഫ് യോഗത്തിൽ നിന്നു പാർട്ടി ചെയർമാൻ കെ.എം. മാണി വിട്ടുനിന്നു. സീറ്റു ചർച്ച പാതിയിൽ നിർത്തി കോൺഗ്രസ് നേതാക്കൾ ഡൽഹിക്കു പോയതിലും പിന്നീട് ടെലിഫോണിൽ വിളിച്ച് ചർച്ച നടത്തിയതിലും അതൃപ്തിയുള്ളതിനാലാണ് മാണിയെ ചൊടിപ്പിച്ചത്.
പൂഞ്ഞാര്‍ സീറ്റ് വിഷയത്തില്‍ കോട്ടയം ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്നതിലും കേരള കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ അതൃപ്തി യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു. പൂഞ്ഞാറില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തന്‍റെ സീറ്റ് നഷ്ടപ്പെടുത്തിയത് കേരള കോണ്‍ഗ്രസിന്‍റെ പിടിവാശിയാണോയെന്ന് ജനം വിലയിരുത്തട്ടെയെന്നാണ് ടോമി പറഞ്ഞത്.
കല്ലാനിയുടെ പ്രതികരണം ശരിയായില്ലെന്നും ഇക്കാര്യം കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പ്രതികരിച്ചിരുന്നു. കേരള കോൺഗ്രസ് എം 15 സീറ്റിലാണ് മൽസരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.