ലിബിയയില്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ കുറിച്ച് വിവരം ലഭിച്ചില്ല

പേരാമ്പ്ര: ലിബിയയില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ ചെമ്പ്ര കേളോത്ത് വയല്‍ സ്വദേശി റെജി ജോസഫിനെ കുറിച്ച് ഏഴു ദിവസമായിട്ടും വിവരമൊന്നും ലഭിച്ചില്ല. ഐ.ടി ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെയും സംഘത്തെയും ട്രിപളിയില്‍ ജോലിക്കിടെ മാര്‍ച്ച് 31നാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയത് ആരെന്നോ എന്തിനെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച ഫോണ്‍ റിങ് ചെയ്തിരുന്നെങ്കിലും പ്രതികരണമില്ലായിരുന്നു. എന്നാല്‍, ബുധനാഴ്ച ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ബന്ധുക്കള്‍ പറഞ്ഞു.
റെജിയുടെ ഭാര്യയും മൂന്ന് കുട്ടികളും ലിബിയയിലാണ്. അവിടെ നഴ്സായ ഭാര്യ ഷിനുജ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നാട്ടിലെ സഹോദരങ്ങള്‍ എം.പി, മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പുരുഷന്‍ കടലുണ്ടി എം.എല്‍.എ റെജിയുടെ വീട് സന്ദര്‍ശിക്കുകയും മോചനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് സന്ദേശമയക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.