തുടര്‍ഭരണം ആഗ്രഹിക്കുന്നവര്‍ ജീര്‍ണതയിലേക്ക് നയിക്കും –ഡോ. ജേക്കബ് തോമസ്

തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്ത് അന്വേഷണതീരുമാനങ്ങള്‍ക്കുപകരം കൈക്കൊള്ളുന്നത് രാഷ്ട്രീയതീരുമാനങ്ങളാണെന്ന് ഡി.ജി.പി ഡോ. ജേക്കബ് തോമസ്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥപ്രമുഖരുടെയും ഇടപെടല്‍ വെളിവാക്കുന്ന ചോദ്യങ്ങള്‍ വിവരാവകാശമായി ഉന്നയിക്കപ്പെട്ടപ്പോള്‍ വിവരാവകാശനിയമംതന്നെ പൊളിച്ചെഴുതപ്പെട്ടു. സമസ്തമേഖലയിലും അഴിമതി നടമാടുമ്പോള്‍ നാട് വികസനത്തിലേക്കുപോകുന്നെന്ന് കരുതാനാകില്ല. വികസനത്തിന്‍െറ പേരില്‍ തുടര്‍ഭരണം ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാര്‍ വ്യവസ്ഥിതികളെ ജീര്‍ണതയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ടി.ഐ കേരള ഫെഡറേഷനും അസോസിയേഷന്‍ ഫോര്‍ ലീഗല്‍ അസിസ്റ്റന്‍റ് ആന്‍ഡ് റിസര്‍ച്ചും  ‘സദ്ഭരണവും വിവരാവകാശ നിയമവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്ഥാപനങ്ങള്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാതട്ടിലും അഴിമതി വ്യാപിച്ചിരിക്കുന്നു. പാറ്റൂര്‍ അഴിമതിക്കേസിന്‍െറ അന്വേഷണവേളയില്‍ ഇത് ബോധ്യമായതാണ്. നാം വികസനം ഉദ്ഘോഷിക്കുമ്പോള്‍തന്നെയാണ് സൗജന്യഅരി വിതരണത്തെക്കുറിച്ച് സംസാരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴും ദാരിദ്ര്യം നിലനില്‍ക്കുന്നതിന്‍െറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ളബില്‍ സംഘടിപ്പിച്ച സെമിനാര്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.