കോഴിക്കോട്: സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കര്‍ശന നിര്‍ദേശം. യു.ഡി.എഫില്‍ ചര്‍ച്ചചെയ്താണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നും അച്ചടക്കപ്രശ്നങ്ങള്‍ വെച്ചുപൊറുപ്പിക്കില്ളെന്നും അദ്ദേഹം താക്കീത് നല്‍കി. കൊയിലാണ്ടിയിലെ പ്രശ്നപരിഹാരത്തിന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് കടുപ്പിച്ചത്.
കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടന്ന അനുരഞ്ജന യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കെ.പി. അനില്‍കുമാര്‍ പങ്കെടുത്തില്ല. യോഗത്തിനുമുമ്പ് മുഖ്യമന്ത്രിയെ ഗെസ്റ്റ്ഹൗസില്‍ ഇദ്ദേഹം കാണുകയും ചെയ്തു.
കൊയിലാണ്ടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. സുബ്രഹ്മണ്യനെതിരെ കോണ്‍ഗ്രസില്‍ നടന്ന പ്രതിഷേധങ്ങളാണ് യോഗം വിളിക്കാന്‍ കാരണം. കെ.പി. അനില്‍കുമാറിനെ അനുകൂലിക്കുന്നവരാണ് സ്ഥാനാര്‍ഥിക്കെതിരെ പരസ്യമായി രംഗത്തത്തെിയത്. പ്രതിഷേധം തുടരുന്നതിനാല്‍ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ പോലും വിളിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. ഇത്തരമൊരു സ്ഥിതി അംഗീകരിക്കാനാവില്ളെന്ന് ഉമ്മന്‍ ചാണ്ടി നേതാക്കളെ അറിയിച്ചു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊയിലാണ്ടി മണ്ഡലം യു.ഡി.എഫ് ചെയര്‍മാനായി യു. രാജീവനെയും കണ്‍വീനറായി വി.പി. ഇബ്രാഹിം കുട്ടിയെയും യോഗത്തില്‍ തെരഞ്ഞെടുത്തു.
എം.കെ. രാഘവന്‍ എം.പി, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല, യു. രാജീവന്‍, വി.പി. ഇബ്രാഹിം കുട്ടി, സ്ഥാനാര്‍ഥി എന്‍. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്വാഭാവിക പ്രശ്നങ്ങളാണ് കൊയിലാണ്ടിയില്‍ നടന്നതെന്നും എല്ലാം അവസാനിച്ചെന്നും യോഗശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൊയിലാണ്ടിയില്‍ മത്സരിക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ളെന്ന് കെ.പി. അനില്‍കുമാര്‍
കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള ശ്രമം താന്‍ ഉപേക്ഷിച്ചിട്ടില്ളെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ മാധ്യമത്തോട് പറഞ്ഞു. മണ്ഡലത്തിലെ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ നല്ളൊരുഭാഗം തന്‍െറ സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നവരാണ്. താന്‍ എം.എല്‍.എ ആകുന്നുവെങ്കില്‍ അത് കൊയിലാണ്ടിയില്‍നിന്നുതന്നെ ആയിരിക്കും. രാഷ്ട്രീയം തനിക്ക് ഉപജീവനമാര്‍ഗമല്ല. ഒരുരൂപ പോലും താന്‍ രാഷ്ട്രീയംകൊണ്ട് ഉണ്ടാക്കിയിട്ടില്ല. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവനുമല്ല -അനില്‍കുമാര്‍ പറഞ്ഞു. താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നുള്ള പ്രചാരണം ശരിയല്ളെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.