വെടിക്കെട്ട്: ഹൈകോടതി ഇടപെടുന്നു

കൊച്ചി: പരവൂർ വെടിക്കെട്ടപകടത്തിൻെറ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി. ചിദംബരേഷ് ഹൈകോടതി രജിസ്ട്രാർക്ക് കത്തയച്ചു. 

വെടിക്കെട്ട് മതാചാരങ്ങളുടെ ഭാഗമല്ലെന്നും അതിനാൽ തന്നെ അത് നിരോധിക്കണമെന്നുമാണ് ചിദംബരേഷ് ആവശ്യപ്പെട്ടത്. ഈ കത്ത് പൊതുതാൽപര്യ ഹരജിയായി പരിഗണിച്ച്  ഹൈകോടതി രജിസ്ട്രാർ ദേവസ്വം ബെഞ്ചിൻെറ പരിഗണനക്ക് വിട്ടു. ദേവസ്വം ബെഞ്ച് അംഗങ്ങളായ തോട്ടത്തിൽ ബി രാധാകൃഷ്ണൻ, അനു ശിവരാമൻ എന്നിവർ നാളെ ഉച്ചക്ക് കേസ് പരിഗണിക്കും. മനുഷ്യജീവൻ ഹനിക്കാൻ ആർക്കും അധികാരമില്ലെന്നും വെടിക്കെട്ട് നടത്തുന്നതിന് നിരോധം ഏർപ്പെടുത്തണമെന്നും ജസ്റ്റിസ്  വി. ചിദംബരേഷ് കത്തിൽ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.