ആലപ്പുഴ തീരത്ത് കരിമണല്‍ ഖനനം അനുവദിക്കില്ല –സുധീരന്‍

ഹരിപ്പാട്: ആലപ്പുഴയുടെ തീരപ്രദേശത്ത് കരിമണല്‍ ഖനനം അനുവദിക്കുന്ന പ്രശ്നമില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് യു.ഡി.എഫിനുണ്ട്. അത് തുടരും. സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനമാകാമെന്ന സുപ്രീംകോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തിലാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. യു.ഡി.എഫ് ഹരിപ്പാട് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൂനാമി ദുരന്തവും കടല്‍ക്ഷോഭവും മൂലം ദുരിതം അനുഭവിച്ച ആറാട്ടുപുഴ ഉള്‍പ്പെടെയുള്ള തീരത്ത് കരിമണല്‍ ഖനനം നടത്തുക അസാധ്യമാണ്. ഒരു കാരണവശാലും അതിന് സഹായകമായ നിലപാട് യു.ഡി.എഫ് സ്വീകരിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം രാഷ്ട്രീയ കൊലപാതകത്തിനും ബി.ജെ.പി വര്‍ഗീയ കൊലപാതകത്തിനും ശ്രമിക്കുകയാണ്.
വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് ഗുണംചെയ്യുന്ന ജോലിയാണ് സി.പി.എമ്മിന്‍േറത്. ഇത് മനസ്സിലാക്കി ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിലെ കുറ്റക്കാരെ കണ്ടത്തെി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ ഭരണകൂടം ആയാലും പൊലീസ് ആയാലും തെറ്റ് ചെയ്തെങ്കില്‍ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അനില്‍ കളത്തില്‍ അധ്യക്ഷത വഹിച്ചു.

police firing
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.