പി.കെ. രാഗേഷ് ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് വിമത നേതാവ് പി.കെ. രാഗേഷ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു. ചൊവ്വാഴ്ച കാസര്‍കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി പോകവെ കണ്ണൂര്‍ അതിഥി മന്ദിരത്തിലത്തെിയ ഉമ്മന്‍ ചാണ്ടിയെ അടുത്ത അനുയായികളോടൊപ്പമത്തെിയാണ് രാഗേഷ് കണ്ടത്. എന്നാല്‍, പ്രശ്നത്തിലിടപെടാമെന്നോ പരിഹാരം കാണാമെന്നോ ഒരുറപ്പും ഉമ്മന്‍ ചാണ്ടി രാഗേഷിന് നല്‍കിയില്ളെന്നാണ് വിവരം. ബ്ളോക്, മണ്ഡലം ഭാരവാഹികളുടെ പുന:സംഘടന, കോര്‍പറേഷന്‍ ഭരണത്തില്‍ അര്‍ഹമായ സ്ഥാനം തുടങ്ങിയ ആവശ്യങ്ങള്‍ നടത്തിത്തരാമെന്നറിയിച്ച ജില്ലാ നേതൃത്വം പിന്നീട് ഇതില്‍നിന്ന് പിന്തിരിഞ്ഞെന്നാണ് രാഗേഷ് മുഖ്യമന്ത്രി മുമ്പാകെ ഉന്നയിച്ച പ്രധാന പരാതി.
നേതൃത്വത്തിന്‍െറ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ച് നിയമസഭ തെരഞ്ഞെടുപ്പിലും വിമത സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഐക്യജനാധിപത്യ സംരക്ഷണസമിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ തീരുമാനച്ചിരുന്നു. ഇക്കാര്യം ഇന്നലെ രാഗേഷ്  ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചു. ഉടന്‍ പരിഹാരം കാണാമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടിയെന്ന് രാഗേഷ് വെളിപ്പെടുത്തി. നടപടി ഉണ്ടാകാത്തപക്ഷം വിമത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും രാഗേഷ് അറിയിച്ചു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.