മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തല -വെള്ളാപ്പള്ളി

ആലപ്പുഴ: മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മിടുക്കനും ചെറുപ്പക്കാരനുമായ നേതാവാണ് രമേശ്. അദ്ദേഹത്തിന് എൻ.എസ്.എസുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രമേശിനെ ഉപേക്ഷിക്കാൻ സാധിക്കില്ലെന്ന് വൈകിയാണെങ്കിലും എൻ.എസ്.എസിന് വിവേകമുണ്ടായി കാണും. അതിന്‍റെ അടിസ്ഥാനത്തിലാവും എൻ.എസ്.എസിന്‍റെ പരിപാടിയിലേക്ക് വിളിച്ചത്. അത് വലിയ വാർത്തയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിനെ പോലെ എടാ, പോടാ എന്ന് പറഞ്ഞ് ആളുകളുടെ വെറുപ്പ് വിലക്ക് വാങ്ങിക്കുന്ന ആളല്ല രമേശ് ചെന്നിത്തല. തമ്മിൽ ഭേദം തൊമ്മനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻ.എസ്.എസുമായി കൂട്ടുകൂടിയാൽ പ്രത്യേക ഗുണമൊന്നും രമേശിന് കിട്ടാൻ പോകുന്നില്ല.

കോൺഗ്രസിന് ഭരണം കിട്ടാനുള്ള യാതൊരു സാധ്യതയുമില്ല. കോൺഗ്രസിൽ താക്കോൽ സ്ഥാനത്തിന് വേണ്ടി അഞ്ചു പേർ നടക്കുന്നുണ്ട്. ഐക്യമില്ലാതെയാണ് ഭരണം പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും യു.ഡി.എഫ് കൺവീനറും പരസ്പര വിരുദ്ധമായാണ് പറയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

Tags:    
News Summary - Ramesh Chennithala is the most qualified person in the Congress to Chief Minister -Vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.