കൊല്ലം: കമ്പപ്പുരയിലേക്ക് തീ പടര്‍ന്നാണ് അപകടമെന്ന് പറയുമ്പോഴും ഇതെങ്ങനെയെന്ന സംശയം വിട്ടൊഴിയുന്നില്ല. മറ്റെവിടെയോ തയാറാക്കിയ വെടിക്കെട്ട് സാമഗ്രികള്‍ വെള്ള ഏയ്സ് വാഹനത്തിലാണ് കൊണ്ടുവന്നിരുന്നതെന്ന് പരിസരവാസികളും ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിശമന രക്ഷാവിഭാഗം ജീവനക്കാരും പറയുന്നു.
അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത കെട്ടിടത്തില്‍ നിര്‍വീര്യമാക്കാത്ത പടക്ക സാമഗ്രികള്‍ കണ്ടത്തെിയിരുന്നു. കൂടാതെ ശാര്‍ക്കര ക്ഷേത്ര മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്നു കാറുകളില്‍ വെടിമരുന്ന് സാമഗ്രികള്‍ സൂക്ഷിച്ചിരുന്നതായി കണ്ടത്തെി. ക്ഷേത്രത്തിന് സമീപത്തെ പുരയിടത്തില്‍ ചാക്കുകളില്‍ കെട്ടിനിറച്ച നിലയിലും പടക്ക സാമഗ്രികള്‍ കണ്ടത്തെി. ഇവിടെ തയാറാക്കി ആവശ്യാനുസരണം വാഹനങ്ങളില്‍ കമ്പപ്പുരയിലേക്ക് എത്തിച്ചിരുന്നെന്നത് ശരിവെക്കുന്നതാണ് ഈ കണ്ടത്തെലുകളെന്ന് പറയുന്നു. വെടിമരുന്ന് പ്രയോഗം നടക്കുന്നതിനിടെ ഏയ്സില്‍നിന്ന് സാമഗ്രികള്‍ കമ്പപ്പുരയിലേക്ക് ഇറക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നെന്ന സൂചനയാണ് പലരും നല്‍കുന്നത്. എന്നാല്‍ വള്ള ഏയ്സ് സമീപപ്രദേശങ്ങളിലെങ്ങും കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഏയ്സിന്‍േറതെന്ന് കരുതുന്ന ആര്‍മേച്ചര്‍ ദുരന്ത സ്ഥലത്ത് കാണപ്പെട്ടു. വെടിക്കെട്ട് സാമഗ്രികള്‍ കൊണ്ടുവന്നിരുന്ന മറ്റൊരു വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം കമ്പപ്പുരക്ക് തീ പിടിച്ചാല്‍ ദുരന്തം പ്രവചനാതീതമായിരിക്കുമെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. ആയിരക്കണക്കിന് കിലോവാട്ട് വൈദ്യുതിയുടെ പ്രവഹശേഷിയായിരിക്കും സെക്കന്‍ഡില്‍ സംഭവിക്കുക. മനുഷ്യന്‍ ഉരുകിപ്പോയാലും അദ്ഭുതപ്പെടേണ്ടതില്ലത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.