കൊച്ചി: ഉത്സവ-പെരുന്നാള്‍ സീസണ് കൊടി താഴാനിരിക്കെ ഒരുമാസത്തിനിടെ വെടിക്കെട്ട് നടക്കാനിരിക്കുന്നത് 18 ഇടത്ത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സ്ഥലങ്ങളിലാണ് വെടിക്കെട്ട് നടക്കാനുള്ളത്. മേയ് അവസാനത്തോടെ ഇത്തവണത്തെ ഉത്സവ-പെരുന്നാള്‍ സീസണ്‍ സമാപിക്കും.
തൃശൂര്‍ ജില്ലയില്‍ തൃശൂര്‍, പാവറട്ടി, തിരുവില്ലാമല, കുന്നത്തങ്ങാടി, കോടന്നൂര്‍, അടാട്ട്, വട്ടപ്പിന്നി, കാരമുക്ക്, പാലക്കാട് കണ്ണമ്പ്ര, വടക്കഞ്ചേരി, തൃപ്പാളൂര്‍, ആലത്തൂര്‍ വാനൂര്‍, പഴമ്പാലക്കോട്, അത്തിപ്പൊറ്റ, നെന്മാറ അയിലൂര്‍, മൊടപ്പല്ലൂര്‍, തത്തമംഗലം, മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ തൂത എന്നിവിടങ്ങളിലാണ് വെടിക്കെട്ട് നടക്കാനുള്ളത്.
ഇതില്‍ പാവറട്ടി പെരുന്നാളും, തൃശൂര്‍ പൂരവും അടുത്തടുത്ത ദിവസങ്ങളിലാണ്. പൂരം ദിവസത്തില്‍ തന്നെയാണ് നാഗസഹായം-ഗണപതി സഹായം വേല. വിഷുവിനോട് അനുബന്ധിച്ച് 14ന് ഏഴിടത്ത് വെടിക്കെട്ട് നടക്കും. തൃശൂര്‍ കൂര്‍ക്കഞ്ചേരിക്കടുത്ത വട്ടപ്പിന്നി, അമ്മാടത്തിനടുത്ത കോടന്നൂര്‍, കാരമുക്ക്, പാലക്കാട് ആലത്തൂര്‍ വാനൂര്‍, പഴമ്പാലക്കോട്, അത്തിപ്പൊറ്റ മാങ്ങോട്ട്കാവ്, നെന്മാറക്കടുത്ത അയിലൂര്‍ എന്നിവിടങ്ങളിലാണിത്. ഈ മാസം അവസാനത്തോടെയാണ് തൃശൂര്‍ നഗരത്തില്‍നിന്ന് ഏതാണ്ട് 10 കി.മീ അകലെയുള്ള കുന്നത്തങ്ങാടി നമ്പോര്‍ക്കാവ്, വടക്കഞ്ചേരിക്കടുത്ത മൊടപ്പല്ലൂര്‍ എന്നിവിടങ്ങളില്‍ വെടിക്കെട്ട് നടക്കുന്നത്. തിരുവില്ലാമല പറക്കോട്ട്കാവ്, തൂത, അടാട്ട്, കണ്ണമ്പ്ര, തത്തമംഗലം, എന്നിവിടങ്ങളില്‍ അടുത്ത മാസമാണ്.
തൃശൂര്‍ പൂരം, പാവറട്ടി , നാഗസഹായം-ഗണപതി സഹായം വേല, പഴമ്പാലക്കോട്, അത്തിപ്പൊറ്റ മാങ്ങോട്ട്കാവ്, അയിലൂര്‍ വിഷു വേലകള്‍, കുന്നത്തങ്ങാടി നമ്പോര്‍ക്കാവ് വേല എന്നിവയോടനുബന്ധിച്ച് ഉഗ്ര വെടിക്കെട്ടുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.