പടക്ക കടകളിലും ക്വാറികളിലും റെയ്ഡ് 

കണ്ണൂര്‍/കാസര്‍കോട്: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പടക്ക കടകളിലും ക്വാറികളിലും പൊലീസ് റെയ്ഡ് നടത്തി. ജില്ലാ പൊലീസ് ചീഫുമാരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. അമിതമായി സ്ഫോടക വസ്തുക്കളോ പടക്കമോ ശേഖരിച്ചിട്ടുണ്ടോ എന്നാണ് മുഖ്യമായും പരിശോധിച്ചത്.  പടക്ക കടകളില്‍ കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ളെന്ന് പരിശോധനയില്‍ കണ്ടത്തെി. ഇവര്‍ക്ക് മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, വന്‍ സ്ഫോടനം നടത്തുന്ന തരത്തിലുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തിട്ടില്ല. ക്വാറികളിലെ പരിശോധനയിലും കാര്യമായ സ്ഫോടക ശേഖരങ്ങള്‍ ലഭിച്ചില്ല. 

കേളകത്ത് എസ്.ഐയുടെ നേതൃത്വത്തില്‍ 24ാം മൈല്‍, പൊയ്യമല ക്വാറികളിലും പടക്ക കടകളിലും പരിശോധന നടന്നു. നീലേശ്വരത്തെ അഞ്ചോളം പടക്കശാലകളില്‍ പരിശോധന നടന്നു. ഇവിടത്തെ അഞ്ച് പടക്കശാലകളിലും അപകടം വന്നാല്‍ ഒരു മുന്നറിയിപ്പ് ഒരുക്കങ്ങളും നിലവിലില്ളെന്ന് കണ്ടത്തെി. സുരക്ഷയുടെ ഭാഗമായി, തീകെടുത്തുന്ന യന്ത്രവും അടിയന്തര വാതിലുകളും സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. അളവില്‍ കൂടുതല്‍ പടക്കങ്ങള്‍ സൂക്ഷിക്കരുതെന്ന് ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍ എസ്.ഐ പി. നാരായണന്‍, അഡീ. എസ്.ഐ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.