പത്തു ലക്ഷം രൂപയുടെ സ്പിരിറ്റുമായി കൊല്ലത്ത് ഒരാള്‍ പിടിയില്‍

കൊല്ലം: കൊല്ലം താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍  നടത്തിയ വാഹന പരിശോധനയില്‍ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 595 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  ജില്ലാ എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കൊല്ലം എക്സൈസ് ഇന്‍റലിജന്‍സ് ആന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും  സംയുക്തമായാണ് പരിശോധിച്ചത്.

പിടിയില്‍ ആയ രാജിമോന്‍
 

കോട്ടയം പാല മീനച്ചല്‍ വില്ളേജില്‍ മുരിംക്കുംപുഴ കുന്നില്‍വീട്ടില്‍ രാജിമോന്‍ (40) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മിനിലോറിയുടെ പ്ളാറ്റ്ഫോമില്‍ സ്പിരിറ്റ് നിറച്ച കന്നാസുകള്‍ നിരത്തിയ ശേഷം പ്ളാസ്റ്റിക് ഷീറ്റ് ഇട്ട് മൂടി അതിന് മുകളില്‍ അഞ്ച് അട്ടികള്‍ ആയി പഴവര്‍ഗങ്ങള്‍ കൊണ്ടു പോവാന്‍ ഉപയോഗിക്കുന്ന കാലി ക്രാറ്റുകള്‍ നിരത്തിവെച്ചാണ് കടത്തിയത്. ഒരോ കന്നാസിലും 35 ലിറ്റര്‍ സ്പിരിറ്റ് ഉണ്ടായിരുന്നു. ഇത്രയധികം സ്പിരിറ്റ് ചാരായമാക്കിക്കഴിഞ്ഞാല്‍ വിപണിയില്‍ പത്തു ലക്ഷം രൂപയില്‍ അധികം വില മതിക്കും. നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാറിന്‍റെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.
   
പാലക്കാടുള്ള ഒരാളാണ് സ്പിരിറ്റ് കടത്തിയതിന് പിന്നില്‍ എന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് മനസ്സിലായി. ഇയാളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. എക്സ്ട്രാ ന്യൂട്രില്‍ ആല്‍ക്കഹോള്‍ എന്ന ഇനത്തില്‍ പെട്ട സ്പിരിറ്റ് ആണ് പിടിച്ചെടുത്തിട്ടുള്ളത്. സാധാരണ ഗതിയില്‍ വിദേശമദ്യം നിര്‍മിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.