യാക്കോബായ പള്ളികളിലും കരിമരുന്ന് പ്രയോഗം നിരോധിച്ചു

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ പള്ളികളിലും സ്ഥാപനങ്ങളിലും കതിന, വെടിക്കെട്ട്, കരിമരുന്ന് പ്രയോഗം മുതലായവ നടത്തേണ്ടതില്ളെന്നും പെരുന്നാളിനോടനുബന്ധിച്ച് ഭവനമില്ലാത്തവരെ സഹായിക്കുന്നതിനുള്ള നിധി ശേഖരിച്ച് ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കാനും മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഭദ്രാസനത്തിലെ എല്ലാ പള്ളികള്‍ക്കും കല്‍പന അയച്ചു. പരവൂര്‍ വെടിക്കെട്ടിനോടനുബന്ധിച്ചുണ്ടായ അപകടത്തില്‍ അനുശോചിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് പള്ളിപ്പാട്ട്, മനയത്ത് ജോര്‍ജ് കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ സംസാരിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.