തെരഞ്ഞെടുപ്പ് ക്രമസമാധാനം: വാറന്‍റ് പ്രതികളുടെ കരുതല്‍തടവ്നടപ്പാക്കിത്തുടങ്ങി

കോഴിക്കോട്: തെരഞ്ഞെടുപ്പ് ക്രമസമാധാനമായി പൂര്‍ത്തിയാക്കാന്‍ വാറന്‍റ് പ്രതികളെ കരുതല്‍ തടവില്‍ വെക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം പൊലീസ് നടപ്പാക്കിത്തുടങ്ങി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാറന്‍റ് കേസുകളിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ നേരത്തേ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിരുന്നു. പ്രധാനമായും രാഷ്ട്രീയ കേസുകളിലുള്‍പ്പെട്ട് കോടതിയില്‍ ഹാജരാകാത്തവരെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കാനാണിത്. കോടതി മുഖാന്തരം അയക്കുന്ന ഹാജരാകല്‍ നോട്ടീസിന് (സമന്‍സ്) പരിഗണനനല്‍കാത്ത നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് സംസ്ഥാനത്തുള്ളത്. പ്രകടനം നടത്തിയ ചെറിയ കേസുകളുള്‍പ്പെടെ പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പി.ഡി.പി.പി വകുപ്പ് പ്രകാരമുള്ളതും വധശ്രമമുള്‍പ്പെടെയുള്ള ജാമ്യംലഭിക്കാത്ത കേസുകളുള്ളവരും ഇക്കൂട്ടത്തിലുണ്ട്. കമീഷന്‍െറ നിര്‍ദേശപ്രകാരം ഇവരെ പിടികൂടുന്നതിനായി ജില്ലകളില്‍ കലക്ടര്‍ക്കുകീഴില്‍ പ്രത്യേക സ്ക്വാഡിനും രൂപംനല്‍കി. കേസ് പരിഗണിക്കുമ്പോള്‍ ഇവര്‍ സ്ഥലത്തില്ളെന്ന മറുപടിയാണ് സാധാരണയായി പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ബോധിപ്പിക്കുക. എന്നാല്‍, പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയതോടെയാണ് നിരവധിപേര്‍ അറസ്റ്റിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പുലര്‍ച്ചെ സമയത്തുപോലും വീടുവളഞ്ഞ് കേസില്‍പെട്ടവരെ പിടികൂടിയ സംഭവമുണ്ടായി. കോഴിക്കോട് സിറ്റിയിലെ രണ്ട് സബ്ഡിവിഷനുകളിലായി ഇതുവരെ 147 വാറന്‍റ് പ്രതികളെയാണ് കസ്റ്റഡിയിലെടുത്തത്. നോര്‍ത്തില്‍ 50 പേരും സൗത്തില്‍ 97 പേരുമാണ് അറസ്റ്റിലായത്.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവരോടും ഒരേ സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും പ്രതിപക്ഷത്തായതിനാല്‍ ഇടതുപക്ഷ സംഘടനകളില്‍പെട്ട പ്രവര്‍ത്തകരുടെ പേരിലാണ് കൂടുതല്‍ കേസെന്ന ആക്ഷപമുണ്ട്. ജാമ്യമെടുക്കാത്ത പഴയ കേസുകളിലുള്‍പ്പെട്ട കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിസ്വീകരിക്കുന്നുണ്ട്. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം പൂര്‍ത്തിയായ സാഹര്യത്തില്‍ കേസുകളിലുള്‍പ്പെട്ടിട്ടുള്ള സ്ഥാനാര്‍ഥികളും നിയമ നടപടികളൊഴിവാക്കാന്‍ കോടതി കയറിയിറങ്ങുകയാണ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT